15 പൈസക്ക് വാങ്ങിയ ഓഹരി വില്‍ക്കുന്നത് കോടികള്‍ക്ക്; കോളടിച്ച് എസ്ബിഐ

ഇരു പ്രമോട്ടര്‍മാരും ചേര്‍ന്ന് ഈ ഐപിഒയിലൂടെ ഏകദേശം 11,658 കോടി ലാഭം നേടുമെന്നാണ് കണക്കാക്കുന്നത്

Update: 2026-07-10 03:12 GMT

ന്യൂഡല്‍ഹി: എസ്ബിഐ ഫണ്ട് മാനേജ്‌മെന്റ് ഐപിഒയിലൂടെ വന്‍ നേട്ടമുണ്ടാക്കാനൊരുങ്ങി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 15 പൈസക്ക് വാങ്ങിയ ഓഹരികള്‍ കോടികള്‍ക്കാണ് എസ്ബിഐ വില്‍ക്കുന്നത്. 3.82,567 ശതമാനം നേട്ടമാണ് ഓഹരി വില്‍പനയിലൂടെ എസ്ബിഐക്ക് ലഭിക്കുക.

2026-ലെ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായ എസ്ബിഐ ഫണ്ട്‌സ് മാനേജിന്‍േറത്. ഒരു ഓഹരിക്ക് 545 മുതല്‍ ?574 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ഐപിഒയില്‍ പുതിയ ഓഹരികള്‍ പുറത്തിറക്കുന്നില്ല. നിലവിലെ പ്രമോട്ടര്‍മാരായ എസ്ബിഐയും ഫ്രാന്‍സിലെ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ അമുണ്ടിയും (Amundi) കൈവശമുള്ള ഓഹരികളാണ് വില്‍ക്കുന്നത്. അതിനാല്‍ ഐപിഒയില്‍ നിന്ന് ലഭിക്കുന്ന തുക കമ്പനിക്ക് ലഭിക്കില്ല. ഓഹരി വില്‍ക്കുന്ന പ്രമോട്ടര്‍മാര്‍ക്കാണ് ലഭിക്കുക.

Advertising
Advertising

എസ്ബിഐ ഏകദേശം 12.83 കോടി ഓഹരികള്‍ വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ബാങ്കിന് ഏകദേശം 7,366 കോടി ലഭിക്കും. ഈ ഓഹരികള്‍ സ്വന്തമാക്കാന്‍ എസ്ബിഐയ്ക്ക് ചെലവായത് വെറും 1.93 കോടി മാത്രമായതിനാല്‍, ഏകദേശം 7,364 കോടി ലാഭമാണ് ബാങ്കിന് ലഭിക്കുന്നത്.

അതേസമയം, സഹപ്രമോട്ടറായ അമുണ്ടി ഇന്ത്യ ഹോള്‍ഡിംഗ് ഏകദേശം 7.54 കോടി ഓഹരികള്‍ വില്‍ക്കുകയാണ്. ഇതിലൂടെ കമ്പനിക്ക് ഏകദേശം 4,326 കോടി ലഭിക്കും. നിക്ഷേപച്ചെലവ് വെറും 32.79 കോടി മാത്രമായതിനാല്‍, 4,294 കോടി ലാഭമാണ് അമുണ്ടിക്ക് ലഭിക്കുന്നത്.

ഇരു പ്രമോട്ടര്‍മാരും ചേര്‍ന്ന് ഈ ഐപിഒയിലൂടെ ഏകദേശം 11,658 കോടി ലാഭം നേടുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റിന്റെ വിപണി മൂല്യം ഏകദേശം 1.17 ലക്ഷം കോടി ആയി ഉയരും. ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ട് വിപണിയുടെ വളര്‍ച്ച തന്നെയാണ് കമ്പനി ഓഹരിവില ഇത്രത്തോളം ഉയരുന്നതിന് ഇടയാക്കിയത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News