ബാങ്കുകളെ നിലക്കുനിര്‍ത്താന്‍ ആര്‍ബിഐ; ഇനി ഈ ചാര്‍ജുണ്ടാവില്ല

ബാങ്കുകള്‍ക്ക് ഇതുമൂലമുണ്ടാവുക 300 കോടി നഷ്ടം

Update: 2026-07-08 12:28 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ. എസ്എംഎസ് അലര്‍ട്ടുകള്‍ക്ക് ചാര്‍ജ് ചുമത്തുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് മുമ്പാകെ മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം ബാങ്കുകള്‍ക്ക് 300 കോടിയുടെ നഷ്ടമാണ് ഉണ്ടാവുക. നിയമങ്ങളെ കുറിച്ച് അവബോധം നല്‍കുന്ന സന്ദേശങ്ങള്‍ പ്രചാരണത്തിന് വേണ്ടിയുള്ള എസ്എംഎസുകള്‍ എന്നിവക്ക് ചാര്‍ജ് ഈടാക്കരുതെന്നാണ് ആര്‍ബിഐ നിര്‍ദേശം.

ചില സ്വകാര്യബാങ്കുകള്‍ ഇത്തരം സന്ദേശത്തിന് ചാര്‍ജ് ഈടാക്കിയിരുന്നു. ഒരു സാമ്പത്തികപാദത്തില്‍ 15 രൂപ മുതല്‍ 18 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഇക്കാര്യത്തിലാണ് ആര്‍ബിഐയുടെ നിര്‍ദേശം വന്നിരിക്കുന്നത്.

Advertising
Advertising

ഇതിനൊപ്പം മറ്റ് ചില ഇളവുകള്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കിയിട്ടുണ്ട്. 500 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ എസ്എംസ് അയക്കല്‍ നിര്‍ബന്ധമല്ല. ബാങ്കുകള്‍ക്ക് എസ്എംഎസുകള്‍ അയക്കുന്നത് മൂലമുള്ള സമ്മര്‍ദം കുറക്കാന്‍ ലക്ഷ്യമിട്ടാണ് ആര്‍ബിഐ ഇളവ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, ചാര്‍ജ് ഈടാക്കാനാവില്ലെന്നും രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകള്‍ ഇത്തരം എസ്എംസുകള്‍ അയക്കുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. അവരുടെ വിശ്വാസ്യതയുടെ ഏറ്റവും വലിയ അളവുകോലുകളിലൊന്നാണ് ഇത്തരത്തിലുള്ള എസ്എംഎസുകള്‍. അത് തുടര്‍ന്ന് കൊണ്ട് പോകുമെന്നാണ് മേഖലയിലുള്ള ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News