യുദ്ധം കനത്തു; സ്വര്‍ണവിലയില്‍ ഇടിവ്
തുടര്‍ച്ചയായ മൂന്ന് സെഷനുകളിലായി താഴ്ന്ന സ്വര്‍ണം ഔണ്‍സിന് ഏകദേശം 4,350 ഡോളറിന് സമീപമാണ് വ്യാപാരം നടത്തുന്നത്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 95 രൂപയുടെ കുറവാണ് ഉണ്ടായത്. 14,145 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്. പവന്റെ വിലയില്‍ 760 രൂപയുടെ കുറവാണ് ഉണ്ടായത്. 1,13,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11,620 രൂപയും പവന് 92,960 രൂപയായുമാണ് വിലയിടിഞ്ഞത്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ മൂന്ന് സെഷനുകളിലായി താഴ്ന്ന സ്വര്‍ണം ഔണ്‍സിന് ഏകദേശം 4,350 ഡോളറിന് സമീപമാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്ന് സെഷനുകളിലായി സ്വര്‍ണവില ഏകദേശം 2.6 ശതമാനം ഇടിഞ്ഞു.സാധാരണയായി യുദ്ധവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ആവശ്യകത വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മറ്റൊരു വഴിയിലൂടെയാണ് സ്വര്‍ണത്തെ ബാധിക്കുന്നത്.
ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചതാണ് പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിനോട് അടുത്തെത്തി. എണ്ണവില ഉയരുന്നത് ആഗോള പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്ക ശക്തമാക്കുന്നു.
ഫെഡിന്റെ പലിശനിരക്ക് നീക്കം നിര്‍ണായകം
പണപ്പെരുപ്പം ഉയരാനുള്ള സാധ്യത വര്‍ധിച്ചതോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും ശക്തമായി.ഓഗസ്റ്റിലെ അമേരിക്കന്‍ തൊഴില്‍ വിപണിയിലെ ശക്തമായ പ്രകടനം കൂടി വന്നതോടെ സെപ്റ്റംബര്‍ യോഗത്തില്‍ ഫെഡ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയെക്കുറിച്ചുള്ള വിപണി പ്രതീക്ഷ വര്‍ധിച്ചു. നിലവില്‍ ട്രേഡര്‍മാര്‍ ഏകദേശം 60 ശതമാനം സാധ്യതയാണ് പലിശനിരക്ക് വര്‍ധനയ്ക്ക് കല്‍പ്പിക്കുന്നത്. പലിശനിരക്ക് ഉയരുന്നത് സ്വര്‍ണത്തിന് സാധാരണയായി തിരിച്ചടിയാണ്. കാരണം സ്വര്‍ണം പലിശ വരുമാനം നല്‍കുന്ന ആസ്തിയല്ല