സ്വര്‍ണവില താഴേക്ക്; ഇന്ന് കുറഞ്ഞത്...
ഇന്നലെ വില ഉയർന്നിരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200 രൂപയായിരുന്നു പവന്‍ വില.
ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് നേരിട്ടിരിക്കുന്നത്.
ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവാണ്. ട്രോയ് ഔണ്‍സിന് 23 ഡോളര്‍ കുറഞ്ഞ് 4108 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി ഒരു ശതമാനത്തിലേറെ ഇടിഞ്ഞ് 59.7 ഡോളറിലെത്തി.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമുണ്ടായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എണ്ണ വിലയില്‍ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ബാരലിന് 0.38 ശതമാനം ഇടിഞ്ഞ് 76 ഡോളറിലെത്തി.
സ്വര്‍ണവില ഇതുവരെ
ജൂലൈ 1 രാവിലെ) -1,03,240
ജൂലൈ 1 വൈകുന്നേരം -1,04,320
ജൂലൈ 2 രാവിലെ -1,06,000
ജൂലൈ 2 ഉച്ചയ്ക്ക് -1,05,440
ജൂലൈ 2 വൈകുന്നേരം -1,06,800
ജൂലൈ 3 -1,07,800
ജൂലൈ 4 -1,07,600
ജൂലൈ 5 -1,07,600
ജൂലൈ 6 -1,07,520
ജൂലൈ 7 -1,06,520
ജൂലൈ 8 രാവിലെ -1,05,960
ജൂലൈ 8 ഉച്ചയ്ക്ക് -1,04,960
ജൂലൈ 9 രാവിലെ -1,05,040
ജൂലൈ 9 ഉച്ചയ്ക്ക് -1,05,920
ജൂലൈ 10 -1,06,200
ജൂലൈ 11 -1,05,840