വനിതകള്‍ക്ക് സുവര്‍ണാവസരവുമായി നെസ്ലെ ഇന്ത്യയും

700 കോടി മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പുതിയ പ്ലാന്റിലെ ആകെ ജീവനക്കാരില്‍ 62 ശതമാനവും വനിതകളെ നിയമിക്കാനാണ് നെസ്ലെ ലക്ഷ്യമിടുന്നത്.

Update: 2021-09-21 09:33 GMT
Editor : Midhun P | By : Web Desk

വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കാനൊരുങ്ങി നെസ്ലെ ഇന്ത്യ. ഉടനെ തുറക്കാനിരിക്കുന്ന പുതിയ പ്ലാന്റില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല പുതുതായി 10000 വനിതകളെ നിയമിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസും വനിതകള്‍ക്ക് മാത്രമായി റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുമെന്നും പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നെസ്ലെ ഇന്ത്യയുടെ പ്രഖ്യാപനവും.

ഗുജറാത്തില്‍ പുതുതായി  ആരംഭിക്കുന്ന പ്ലാന്റില്‍ കമ്പനിയുടെ ജനപ്രിയ ഉത്പനമായ  മാഗിയുടെ ഉത്പാദനമാണ് നെസ്ലെയുടെ ലക്ഷ്യം. 700 കോടി മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പുതിയ പ്ലാന്റിലെ ആകെ ജീവനക്കാരില്‍ 62 ശതമാനവും വനിതകളെ നിയമിക്കാനാണ് നെസ്ലെ ലക്ഷ്യമിടുന്നത്.

Advertising
Advertising

നിലവില്‍ രാജ്യത്ത് കമ്പനിയുടെ ജീവനക്കാരില്‍ 23 ശതമാനം സ്ത്രീകളാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം നടന്ന നിയമനങ്ങളില്‍ 42 ശതമാനം സ്ത്രീകളെയാണ് കമ്പനി നിയമിച്ചത്. 2015 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ 16 ശതമാനം സ്ത്രീകളാണ് കമ്പനിയില്‍ ജോലി ചെയ്തിരുന്നതെന്നും എന്നാല്‍ ഇന്ന് അത് 23 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞെന്നും നെസ്ലെ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുരേഷ് നാരായണന്‍ പറഞ്ഞു.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News