ഐഫോൺ വാങ്ങുന്നവർക്ക് വമ്പൻ ഓഫറുമായി സ്വകാര്യ ബാങ്ക്

ആപ്പിളിന്റെ അംഗീകൃത സ്റ്റോറുകളിൽ 6000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും

Update: 2025-09-19 13:33 GMT

ഐഫോൺ സ്വന്തമാക്കാനായി വർഷങ്ങളോളം കാത്തിരിക്കുന്നവരുണ്ടോ? സ്വരുക്കൂട്ടിയ പണം വെച്ച് എന്നെങ്കിലുമൊരിക്കൽ ഐഫോൺ വാങ്ങിക്കണമെന്ന് കരുതിയവരുണ്ടാവില്ലേ..അവർക്കിതാ ഒരു സന്തോഷവാർത്ത...ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഒരു സ്വകാര്യ ബാങ്ക്.

ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ച ഉത്സവ ഓഫറുകളോടൊപ്പമാണ് ഐഫോൺ പ്രേമികൾക്കുള്ള സന്തോഷവാർത്തയെത്തുന്നത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് വൻ വിലക്കുറവ് ലഭിക്കുന്ന ഫ്ളിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സുമായി സഹകരിച്ചാണ് ഓഫർ ഒരുക്കിയിട്ടുള്ളത്.

Advertising
Advertising

ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ച ഫെസ്റ്റീവ് ബൊണാൻസ ഓഫറിലൂടെ ആപ്പിളിന്റെ അംഗീകൃത സ്റ്റോറുകളിൽ ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാർഡുകളോ ഡെബിറ്റ് കാർഡുകളിൽ ഇഎംഐകളോ ഉപയോഗിക്കുന്നവർക്ക് 6000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, ഐഫോൺ ഫോർ ലൈഫ് പ്രോഗ്രാമിൽ ചേരുന്നതിലൂടെ 24 സൗജന്യ ഇഎംഐകളിലൂടെ ഏറ്റവും പുതിയ ഐഫോൺ 17 ഫോണുളുടെ വിലയുടെ 75 ശതമാനം മാത്രം അടച്ചാൽ മതിയാകും. വൺപ്ലസിന് 5000 രൂപ വരെയും നത്തിങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് 15000 രൂപ വരേയും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

''എല്ലാ വർഷവും ഞങ്ങളുടെ ഫെസ്റ്റീവ് ബൊണാൻസ ഉത്സവ സീസൺ മുന്നോട്ട് കൊണ്ടുപോകാനാകുന്നതിൽ സന്തോഷമുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കാണ് പ്രാധാന്യം കൽപ്പിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ്, കാർഡ്ലെസ്് ഇഎംഐ, കൺസ്യൂമർ ഫിനാൻസ് എന്നിവയിലൂടെ ഈ ഓഫർ അവരിലേക്കെത്തും''- ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ഝാ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News