ലോകത്തെ അഞ്ചാമത്തെ വലിയ ടെലികോം കമ്പനിയായി ജിയോ

220.3 ബില്യണ്‍ ഡോളര്‍ വിപണിമൂല്യവുമായി ചൈന മൊബൈലാണ് പട്ടികയില്‍ ഒന്നാമത്

Update: 2026-10-29 10:05 GMT

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളില്‍ അഞ്ചാം സ്ഥാനത്തെത്തി. വിപണിമൂല്യത്തിന്റെ കണക്കിലാണ് ജിയോ അഞ്ചാമതെത്തിയത്. ഏകദേശം 13.1 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണിമൂലം.ഇതോടെ ജര്‍മന്‍ ടെലികോം കമ്പനിയായ ഡോയിഷെ ടെലികോമിനെ ജിയോ മറികടന്നു.

ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജിയോ ആഗോള ടെലികോം ഭീമന്മാരുടെ പട്ടികയില്‍ മുന്നേറിയത്. ബ്ലൂംബെര്‍ഗ് കണക്കുകള്‍ പ്രകാരം 137.3 ബില്യണ്‍ ഡോളറാണ് ജിയോയുടെ വിപണിമൂല്യം. 135.5 ബില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള ഡോയിഷെ ടെലികോം ആറാം സ്ഥാനത്താണ്.

Advertising
Advertising

220.3 ബില്യണ്‍ ഡോളര്‍ വിപണിമൂല്യവുമായി ചൈന മൊബൈലാണ് പട്ടികയില്‍ ഒന്നാമത്. യുഎസ് കമ്പനികളായ വെറൈസണ്‍ 182.1 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തും ടി-മൊബൈല്‍ യുഎസ് 157.5 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 141.1 ബില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള എടി ആന്‍ഡ് ടിയാണ് നാലാമത്.

പരമ്പരാഗത ടെലികോം സേവനങ്ങള്‍ക്കപ്പുറമുള്ള ജിയോയുടെ ഡിജിറ്റല്‍ ബിസിനസാണ് കമ്പനിയുടെ ഉയര്‍ന്ന വിപണിമൂല്യത്തിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. രാജ്യത്തുടനീളമുള്ള 4ജി, 5ജി ശൃംഖലകള്‍ക്കൊപ്പം സ്വന്തം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും സേവനങ്ങളും ജിയോയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നു.

എന്നാല്‍ വിപണിമൂല്യത്തിലെ നേട്ടത്തിനൊപ്പം ജിയോയുടെ മൂല്യനിര്‍ണയവും ശ്രദ്ധേയമാണ്. 2025-26 സാമ്പത്തിക വര്‍ഷത്തെ അറ്റാദായവും ബുധനാഴ്ചത്തെ വിപണിമൂല്യവും അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് ജിയോയുടെ പ്രൈസ്-ടു-ഏണിങ് അനുപാതം (പി/ഇ) 43.5 ആണ്. ലോകത്തെ പ്രമുഖ ടെലികോം കമ്പനികളില്‍ ഈ അനുപാതം പൊതുവെ 8 മുതല്‍ 14 വരെയാണ്.

ജിയോയുടെ ഇന്ത്യന്‍ എതിരാളിയായ ഭാരതി എയര്‍ടെലിന്റെ പി/ഇ അനുപാതം 45.6 ആണ്. ആഗോള കമ്പനികളെ അപേക്ഷിച്ച് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് ഉയര്‍ന്ന മൂല്യനിര്‍ണയം ലഭിക്കുന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News