സി കെ സുബൈര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

മുസ്‍ലിം ലീഗ് ദേശീയ നേതൃത്വം രാജി ചോദിച്ച് വാങ്ങുകയായിരുന്നു.

Update: 2021-02-22 13:56 GMT

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. മുസ്‍ലിം ലീഗ് ദേശീയ നേതൃത്വം രാജി ചോദിച്ച് വാങ്ങുകയായിരുന്നു. അപമര്യാദയായി പെരുമാറിയെന്ന് പാർട്ടി നേതൃത്വത്തിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സി കെ സുബൈര്‍ ഡൽഹിയിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതി കഴിഞ്ഞ ദിവസം ലീഗ് നേതൃത്വത്തിന് ലഭിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള നിര്‍ദേശം നേതൃത്വം നല്‍കി. പിന്നാലെ ദേശീയ പ്രസിഡന്‍റ് ഖാദര്‍ മൊയ്തീന് സുബൈര്‍ രാജിക്കത്ത് കൈമാറി.

Advertising
Advertising

എന്നാൽ രാജിക്ക് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ലീഗ് - യൂത്ത് ലീഗ് നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. യൂത്ത് ലീഗ് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് ഉണ്ടായ കത്വ-ഉന്നാവോ ഫണ്ട് പിരിവ് വിവാദവുമായി രാജിക്ക് ബന്ധമില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Full ViewFull View
Tags:    

Similar News