ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പത്തിന് വിരുദ്ധം; സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ
സ്വവര്‍ഗ വിവാഹം മൗലിക അവകാശമായും ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല
സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ. ഹിന്ദു വിവാഹ നിയമത്തിന്റെ പിരിധിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സ്വവർഗ വിവാഹം ഭാരതീയ പാരമ്പര്യത്തിന് വിരുദ്ധമാണെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. ലിവിങ് ടുഗദെർ സമ്പ്രദായവും, സ്വവർഗ ബന്ധവും ഇന്ത്യൻ കുടുംബ വ്യവസ്ഥക്ക് ചേർന്നതല്ലെന്നും സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനായി സമർപ്പിച്ച ഹരജികളിൽ പ്രതികരണം അറിയിച്ചുകൊണ്ട് കേന്ദ്രം അറയിച്ചു.
പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാവില്ല. സ്വവര്‍ഗ വിവാഹം മൗലിക അവകാശമായും ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല.
ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.