അന്താരാഷ്ട്ര വനിത ദിനത്തില്‍ വിപുലമായ പരിപാടികളുമായി ചോയ്സ് സ്കൂള്‍

'സ്ത്രീ നേതൃനിരയില്‍; ഉന്നതഭാവി ഈ കാലഘട്ടത്തില്‍' എന്നതാണ് ചോയ്സ് സ്കൂളിന്‍റെ ഈ വര്‍ഷത്തെ വനിതദിന പ്രമേയം

Update: 2021-03-08 07:13 GMT

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ചോയ്സ് കോഴിക്കോട് സംഘടിപ്പിച്ചിരിക്കുന്നത്. വനിതാ സംരംഭകരുടെ സ്റ്റാളുകള്‍, പാചക മത്സരം, വിഷയാവതരണം തുടങ്ങിയവ 'ലാ ഫെം ഫോര്‍ട്ടെ' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

'സ്ത്രീ നേതൃനിരയില്‍; ഉന്നതഭാവി ഈ കാലഘട്ടത്തില്‍' എന്നതാണ് ചോയ്സ് സ്കൂളിന്‍റെ ഈ വര്‍ഷത്തെ വനിതദിന പ്രമേയം. വനിത ദിന പരിപാടിയുടെ ഭാഗമായി രാവിലെ 11ന് വത്സല ഗോപിനാഥന്‍ വിവിധ വനിത സംരംഭകരുടെ സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്യും. 11.30ന് പാചക മത്സരം എന്നിവ നടക്കും. വൈകിട്ട് 4ന് 'രക്ഷകര്‍ത്തിത്വം കോവിഡ് കാലത്ത്' എന്ന വിഷയത്തില്‍ സല്‍മ വടക്കേവീട്ടില്‍ സംസാരിക്കും. തുടര്‍ന്ന് അമ്മമാര്‍ക്ക് ആശംസകള്‍ നേരും.

'സ്ത്രീ നിക്ഷേപം ബുദ്ധിപരമായി' എന്ന വിഷയത്തെക്കുറിച്ച് ഉത്തര രാമകൃഷ്ണന്‍ സംസാരിക്കും. ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. H2O -Home,Health,Office എന്ന വിഷയത്തെക്കുറിച്ച് റേഡിയോ ജോക്കിയും സംഗീതജ്ഞയുമായ അഞ്ജലി ഉതുപ്പ് സംസാരിക്കും. പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പ്രവേശനം സൌജന്യമാണ്.

Tags:    

Similar News