ടീ ഷര്‍ട്ട് ധരിച്ചു വന്ന എംഎല്‍എയെ നിയമസഭയില്‍ നിന്ന് പുറത്താക്കി
ഗുജറാത്തിലെ സോമനാഥ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയെയാണ് സ്പീക്കര്‍ പുറത്താക്കിയത്
നിയമസഭയില്‍ ടീ ഷര്‍ട്ട് ധരിച്ചു വന്ന കോണ്‍ഗ്രസ് എംഎല്‍എയോട് ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ച് സഭയില്‍ വരാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ പുറത്താക്കി. സോമനാഥ് മണ്ഡലത്തിലെ എംഎല്‍എയായ വിമല്‍ ചുഡാസമയെയാണ് സ്പീക്കര്‍ രാജേന്ദ്ര തൃവേദി പുറത്താക്കിയത്. സഭയുടെ മാന്യത സംരക്ഷിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം സഭയില്‍ നിയമമൂലം ഏര്‍പ്പെടുത്തില്‍ വസ്ത്രധാരണ രീതിയൊന്നും ഇല്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.
ഒരാഴ്ച മുമ്പ് താന്‍ പുതുമുഖ എംഎല്‍എ കൂടിയായ വിമല്‍ ടീ ഷര്‍ട്ട് ധരിച്ചു വന്നപ്പോള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും സ്പീക്കര്‍ വ്യക്തമാക്കി. വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടാണ് പുറത്താക്കിയതെന്നും സഭയില്‍ മാന്യമായ വസ്ത്രധാരണം വേണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇത് കളിസ്ഥലമല്ല നിയമസഭയാണെന്നും സ്പീക്കര്‍ പറഞ്ഞു.
നാലു വൈറ്റ് ഗാര്‍ഡ്‌സിന്‍റെ അകമ്പടിയോടെ സഭയുടെ പുറത്തുപോയ വിമല്‍ ചുഡാസ വൈകിട്ടോടെ ഷര്‍ട്ട് ധരിച്ച് തിരികെ വന്നു. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. എംഎല്‍എമാര്‍ക്ക് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും. ടി ഷര്‍ട്ട് ധരിച്ച് സഭയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നുള്ള നിയമമൊന്നും നിലവില്ലെന്നും ഇത് ഭരണാഘടനാ അവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.