സി.പി.ഐ 25 സീറ്റില്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

സീറ്റ് വിഭജനത്തില്‍ സി.പി.ഐ തൃപ്തരാണെന്ന് കാനം പറഞ്ഞു.

Update: 2021-03-09 10:08 GMT

സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. 21 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, നാല് സീറ്റിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കാനം അറിയിച്ചു. എല്‍.ഡി.എഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടി വന്നു.

സീറ്റ് വിഭജനത്തില്‍ സി.പി.ഐ തൃപ്തരാണെന്ന് കാനം പറഞ്ഞു. സി​റ്റിം​ഗ് സീ​റ്റു​ക​ൾ പാ​ർ​ട്ടി വി​ട്ടു​ന​ൽ​കി​യി​ട്ടി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി​യും ഇ​രി​ക്കൂ​റു​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നാ​യി വി​ട്ടു​ന​ൽ​കേ​ണ്ടി വ​ന്ന​ത്. ഈ ​ര​ണ്ടു സീ​റ്റു​ക​ളും പാ​ർ​ട്ടി തോ​റ്റ​താ​ണ്.

Advertising
Advertising

ഇ​രി​ക്കൂ​റി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യാ​യി​ട്ടാ​ണ് സി​.പി​.ഐ മ​ത്സ​രി​ച്ചു തു​ട​ങ്ങി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ താ​നാ​ണ് അ​വ​സാ​നം ജ​യി​ച്ച ഇ​ട​തു​പ​ക്ഷ എം​.എ​ൽ.​എ​യെ​ന്നും നി​ല​വി​ലെ എം.​എ​ൽ​.എ ജ​യ​രാ​ജ് അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.

സ്ഥാനാര്‍ഥി പട്ടിക

1.നെടുമങ്ങാട് - ജി ആർ അനിൽ

2.ചിറയിൻകീഴ് - വി ശശി

3.ചാത്തന്നൂർ - ജി എസ് ജയലാൽ

4. പുനലൂർ - പിഎസ് സുപാൽ

5. കരുനാഗപ്പള്ളി - ആർ രാമചന്ദ്രൻ

6. ചേർത്തല - പി പ്രസാദ്

7. വൈക്കം - സികെ ആശ

8.മൂവാറ്റുപുഴ - എൽദോ എബ്രഹാം

9. പീരുമേട് - വാഴൂർ സോമൻ

10. തൃശൂർ - പി ബാലചന്ദ്രൻ

11. ഒല്ലൂർ - കെ രാജൻ

12. കൈപ്പമംഗലം - ഇ.ടി. ടൈസൺ

13. കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ

14. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ

15. മണ്ണാർക്കാട് - സുരേഷ് രാജ്

16. മഞ്ചേരി - ഡിബോണ നാസർ

17. തിരൂരങ്ങാടി - അജിത്ത് കോളോടി

18. ഏറനാട് - കെ ടി അബ്ദുൽ റഹ്മാൻ

19. നാദാപുരം - ഇ കെ വിജയൻ

20. കാഞ്ഞങ്ങാട് - ഇ ചന്ദ്രശേഖരൻ

21. അടൂർ - ചിറ്റയം ഗോപകുമാർ

തീരുമാനമാകാത്തത്

22. ചടയമംഗലം

23. ഹരിപ്പാട്

24. പറവൂർ

25. നാട്ടിക

Tags:    

Similar News