സിപിഐ നാല് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു; ചടയമംഗലത്ത് ചിഞ്ചുറാണി തന്നെ

ചടയമംഗലത്ത് ജെ.ചിഞ്ചുറാണിയും ഹരിപ്പാട്ട് ആർ സജിലാലും പറവൂരില്‍ എം ടി നിക്സണും നാട്ടികയില്‍ സി സി മുകുന്ദനുമാണ് സ്ഥാനാര്‍ഥികള്‍.

Update: 2021-03-13 10:41 GMT

സിപിഐ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചടയമംഗലത്ത് ജെ.ചിഞ്ചുറാണിയും ഹരിപ്പാട്ട് ആർ സജിലാലും പറവൂരില്‍ എം ടി നിക്സണും നാട്ടികയില്‍ സി സി മുകുന്ദനുമാണ് സ്ഥാനാര്‍ഥികള്‍.

25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. നേരത്തെ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് സിപിഐ പ്രഖ്യാപിച്ചിരുന്നത്. ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുകയുണ്ടായി. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് വിലയിരുത്തിയ സിപിഐ നേതൃത്വം, പ്രാദേശിക പ്രതിഷേധം വകവെയ്ക്കാതെ ചിഞ്ചുറാണിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Advertising
Advertising

സ്ഥാനാര്‍ഥി പട്ടിക

1.നെടുമങ്ങാട് - ജി ആർ അനിൽ

2.ചിറയിൻകീഴ് - വി ശശി

3.ചാത്തന്നൂർ - ജി എസ് ജയലാൽ

4. പുനലൂർ - പിഎസ് സുപാൽ

5. കരുനാഗപ്പള്ളി - ആർ രാമചന്ദ്രൻ

6. ചേർത്തല - പി പ്രസാദ്

7. വൈക്കം - സി കെ ആശ

8.മൂവാറ്റുപുഴ - എൽദോ എബ്രഹാം

9. പീരുമേട് - വാഴൂർ സോമൻ

10. തൃശൂർ - പി ബാലചന്ദ്രൻ

11. ഒല്ലൂർ - കെ രാജൻ

12. കൈപ്പമംഗലം - ഇ.ടി. ടൈസൺ

13. കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ

14. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ

15. മണ്ണാർക്കാട് - സുരേഷ് രാജ്

16. മഞ്ചേരി - ഡിബോണ നാസർ

17. തിരൂരങ്ങാടി - അജിത്ത് കോളോടി

18. ഏറനാട് - കെ ടി അബ്ദുൽ റഹ്മാൻ

19. നാദാപുരം - ഇ കെ വിജയൻ

20. കാഞ്ഞങ്ങാട് - ഇ ചന്ദ്രശേഖരൻ

21. അടൂർ - ചിറ്റയം ഗോപകുമാർ

22. ചടയമംഗലം- ജെ.ചിഞ്ചുറാണി

23. ഹരിപ്പാട്- ആർ സജിലാല്‍

24. പറവൂർ- എം ടി നിക്സണ്‍

25. നാട്ടിക- സി സി മുകുന്ദന്‍

Full View
Tags:    

Similar News