ചങ്ങനാശ്ശേരിയെ ചൊല്ലിയുള്ള തർക്കം തുടരുന്നു; സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്

ജില്ലാ എക്സിക്യൂട്ടീവുകള്‍ നല്‍കിയ പട്ടികയാണ് സംസ്ഥാനഎക്ലിക്യൂട്ടീവ്,കൌണ്‍സില്‍ യോഗങ്ങള്‍ പരിഗണിക്കുന്നത്

Update: 2021-03-09 01:25 GMT

നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും.

ജില്ലാ എക്സിക്യൂട്ടീവുകള്‍ നല്‍കിയ പട്ടികയാണ് സംസ്ഥാനഎക്ലിക്യൂട്ടീവ്,കൌണ്‍സില്‍ യോഗങ്ങള്‍ പരിഗണിക്കുന്നത്. ചങ്ങനാശ്ശേരി സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള സി.പി.എം നീക്കത്തിനെതിരെ യോഗത്തിൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐ ഇത്തവണ 24 ഓ,25 ഓ സീറ്റുകളിലായിരിക്കും മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളിലേക്കുള്ള സഥാനാര്‍ഥികളുടെ ശുപാര്‍ശ പട്ടിക ജില്ലാനേതൃത്വങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാട് സംസ്ഥാനനേൃത്വം സ്വീകരിച്ചതോടെ അതനുസരിച്ചാണ് ജില്ലാ നേതൃത്വങ്ങള്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ് പട്ടിക. ഇ.ചന്ദ്രശേഖരന്‍ അടക്കം ചില സിറ്റിങ് എം.എല്‍.എമാര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നാവശ്യം ജില്ലാനേതൃത്വങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. മിക്ക മണ്ഡലത്തിലേക്കും രണ്ടും മൂന്നും പേരകളാണ് ഒരു ജില്ലാനേതൃത്വങ്ങള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് ഒരുപേരിലേക്ക് സംസ്ഥാനനേതൃത്വം എത്തിച്ചേരും. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാമെന്ന പ്രതീക്ഷയിലാണ് ഇടത് നേതൃത്വം.

അതേസമയം ചങ്ങനാശ്ശേരി സീറ്റിന് വേണ്ടി കടുത്ത നിലപാട് സ്വീകരിച്ചിട്ടും അത് ജോസ് കെ. മാണിക്ക് നൽകാനുള്ള സി.പി.എം തീരുമാനത്തിൽ സി.പി. ഐയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. കാഞ്ഞിരപ്പള്ളി വിട്ട് നല്‍കുന്നെങ്കില്‍ ചങ്ങനാശ്ശരി വേണമെന്ന കടുത്ത നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. കേരളകോണ്‍ഗ്രസിന്‍റെ വേണ്ടി കോട്ടയത്ത് ഒറു സീറ്റ് മാത്രമായി ഒതുങ്ങേണ്ടതിലാണ് സി.പി.ഐയ്ക്ക് അതൃപ്തിയുള്ളത്. ഇന്നത്തെ യോഗത്തിൽ സീറ്റ് വിഭജനത്തിനെതിരായ അതൃപ്തി ഉയർന്ന് വന്നേക്കും.

Tags:    

Similar News