വയനാട്ടിൽ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു
ആദിവാസി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി ഇ.എ ശങ്കരൻ കോൺഗ്രസിൽ ചേർന്നു
Update: 2021-03-03 14:12 GMT
ആദിവാസി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി ഇ.എ ശങ്കരൻ കോൺഗ്രസിൽ ചേർന്നു. വയനാട് പുൽപ്പള്ളി സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമാണ് അദ്ദേഹം. ആദിവാസി പ്രശ്‌നങ്ങൾ നിരവധി തവണ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ് പാർട്ടിവിട്ടതെന്ന് ശങ്കരൻ പറഞ്ഞു.