റാന്നി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ സി.പി.എം പ്രാദേശിക നേതൃത്വത്തിലും എതിര്‍പ്പ്

നിയോജക മണ്ഡലം കമ്മിറ്റിയോഗത്തിൽ ഭൂരിപക്ഷവും തീരുമാത്തെ എതിര്‍ത്തു

Update: 2021-03-08 07:27 GMT

റാന്നി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പത്തനംതിട്ടയിലെ സി.പി.എം പ്രാദേശിക നേതൃത്വത്തിലും എതിർപ്പ്. നിയോജക മണ്ഡലം കമ്മിറ്റിയോഗത്തിൽ ഭൂരിപക്ഷവും തീരുമാത്തെ എതിര്‍ത്തു. എതിർപ്പ് മറികടക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ലോക്കല്‍ കമ്മിറ്റികളില്‍ നേരിട്ടെത്തി വിശദീകരണം നല്‍കും. കളമശ്ശേരിയിൽ കെ. ചന്ദ്രൻപിളളയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

സ്ഥാനാർഥി നിർണയം സംബന്ധിച്ച് ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പ്രാദേശിക തലങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നത് . റാന്നിയിൽ ഇന്നലെ നടന്ന നിയോജകമണ്ഡലം യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയ നേതൃത്വത്തിന്‍റെ നടപടിയെ വിമർശിച്ചു.

Advertising
Advertising

റാന്നി പെരുനാട് ഏരിയ കമ്മിറ്റിയിലെ ലോക്കൽ സെക്രട്ടറിമാരും ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ നേതാക്കളും പങ്കെടുത്ത യോഗത്തിൽ മണ്ഡലത്തിൽ കേരള കോൺഗ്രസ് മത്സരിച്ചാൽ പരാജയപ്പെടുമെന്ന് അഭിപ്രായങ്ങൾ ഉണ്ടായി . പരാജയപ്പെട്ടാൽ ഉത്തരവാദിത്വം പ്രാദേശിക ഘടകങ്ങൾ ഇല്ലെന്നും ജില്ലാ നേതൃത്വത്തെ പ്രവർത്തകർ യോഗത്തിൽ അറിയിച്ചു. അതേസമയം സ്ഥാനാർഥിയുടെ കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ ഇടയില്ലെന്നും തെരഞ്ഞെടുപ്പിൽ സജ്ജരാകണമെന്നും പ്രവർത്തകരോട് ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു ആവശ്യപ്പെട്ടു . താഴേത്തട്ടു മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ലോക്കൽകമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്ത് വിശദീകരണങ്ങൾ നൽകാനും നിയോജക മണ്ഡലം യോഗത്തിൽ തീരുമാനമായി .

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് മത്സരിക്കുമെന്ന് ഉറപ്പായ കളമശ്ശേരിയിൽ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തിനെതിരെ പോസ്റ്ററുകൾ പതിപ്പിച്ചായിരുന്നു പ്രാദേശിക പ്രവർത്തകരുടെ പ്രതിഷേധം . പി.രാജീവിനെ വേണ്ടന്ന് പറയുന്ന പോസ്റ്ററിൽ മുൻ എം.എൽ.എയും സംസ്ഥാന കമ്മറ്റി അംഗവുമായ കെ.ചന്ദ്രൻ പിള്ള കളമശ്ശേരിയുടെ സ്വപ്നമാണന്നും രേഖപ്പെടുത്തിയിട്ടുണ്ട് . അതേസമയം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ റാന്നി , കളമശ്ശേരി മണ്ഡലങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ചയാകുമെങ്കിലും നിലവിലെ തീരുമാനങ്ങളിൽ മാറ്റങ്ങളുണ്ടാവാൻ സാധ്യതയില്ലെന്നാണ് സൂചന .

Full View
Tags:    

Similar News