ആലുവ പിടിക്കാന്‍ സി.പി.എം; ഇത്തവണ കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍ സ്ഥാനാര്‍ഥി
ആലുവയില്‍ 26 വര്‍ഷം എം.എല്‍.എ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളായ ഷെല്‍ന നിഷാദാണ് ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ഥി
വലത് കോട്ടയായ ആലുവയെ ഇടതിനൊപ്പം ചേര്‍ക്കാന്‍ സി.പി.എം ഇറക്കുന്നത് കോണ്‍ഗ്രസ് നേതാവിന്റെ മരുമകളെ. ആലുവയില്‍ 26 വര്‍ഷം എം.എല്‍.എ ആയിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളായ ഷെല്‍ന നിഷാദാണ് ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ഥി.
എല്ലാവര്ക്കും വ്യക്തിപരമായ രാഷ്ട്രീയമുണ്ടെന്നും തന്റെ രീതിയുമായി യോജിച്ചുപോകുന്ന സര്‍ക്കാരാണ് ഇതെന്നും ഷെല്‍ന പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുപാട് പേര് തന്നെ വിളിച്ച് പിന്തുണ നല്‍കിയിട്ടുണ്ടെന്നും ഷെല്‍ന പറഞ്ഞു.
തൃശൂര്‍ ഒരുമനയൂര്‍ സ്വദേശിയായ ഷെല്‍ന ആര്‍ക്കിടെക്ച്ചറാണ്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിആർക്ക് പൂർത്തിയാക്കിയ ഷെൽന കൊച്ചിയിലെ എസ്എൻ ആർക്കിടെക്ടിന്റെ ചീഫ് ആയി പ്രവർത്തിക്കുന്നു. അങ്കാൻസ് ഗ്രൂപ്പ് ഡയറക്ടർ നിഷാദി അലിയാണ് ഭർത്താവ്. അന്‍വര്‍ സാദത്ത് തന്നെയാണ് ഇത്തവണയും ആലുവയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.