ഇംഗ്ലണ്ടിലേത് ധോണിയുടെ അവസാന ഏകദിനമോ? 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് കിരീം നേടിക്കൊടുത്ത് അത്തരക്കാര്‍ക്ക് ധോണി മറുപടി കൊടുത്തതാണ്. 

Update: 2018-07-18 12:34 GMT

മഹേന്ദ്ര സിങ് ധോണി എന്ന് വിരമിക്കുമെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സാധാരണ ചോദ്യമാണ്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് കിരീടം നേടിക്കൊടുത്ത് ‘വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നവര്‍ക്ക്’ ധോണി മറുപടി കൊടുത്തതാണ്. എന്നാലിതാ ഇപ്പോഴും ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ സംസാരവിഷയമായിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തേടെ മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നുവോ എന്നാണ് ഇത്തരക്കാരുടെ സന്ദേഹം.

അതിന് അവര്‍ കാരണവും കണ്ടെത്തുന്നുണ്ട്. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് വിജയിച്ചതിന് ശേഷം കളിക്കാര്‍ക്ക് കൈകൊടുത്ത് ഡ്രസിങ് റൂമിലേക്ക് തിരികെ പോകുമ്പോള്‍ അമ്പയര്‍മാരില്‍ നിന്ന് പന്ത് വാങ്ങിയതാണ് സംശയത്തിനിടയാക്കിയത്. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചപ്പോള്‍ അവസാന മത്സരത്തില്‍ ധോണി സ്റ്റമ്പ് എടുത്ത് ഡ്രസിങ് റൂമിലേക്ക് പോയിരുന്നു. അതും ഇതും കൂട്ടിവായിച്ചാണ് ട്വിറ്ററില്‍ ധോണിയെ ഇത്തരക്കാര്‍ വിരമിപ്പിക്കാനൊരുങ്ങുന്നത്. ആസ്‌ട്രേലിയക്കെതിരായ അന്ന് തോറ്റ് മടങ്ങി അപ്രതീക്ഷിതമായിട്ടായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്നും പരമ്പര തോറ്റു, പക്ഷേ നായകന്‍ കോഹ്ലിയാണെന്ന് മാത്രം.

Advertising
Advertising

ഈ പരമ്പരയിലും ധോണി മികച്ച പ്രകടനമൊന്നും പുറത്തെടുത്തില്ല. ധോണിയുടെ പതുക്കെയുള്ള ഇന്നിങ്‌സിന് കാണികള്‍ക്കിടയില്‍ നിന്ന് കൂവലും ലഭിച്ചു. എന്നാല്‍ കോഹ്ലിയുള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ധോണി ചില റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു. പതിനായിരത്തിലേറെ മുകളില്‍ റണ്‍സ് കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനായി.

Tags:    

Similar News