ഇവനാണ് ഓള്‍റൗണ്ടര്‍, മിന്നല്‍ സെഞ്ച്വറി, ഹാട്രിക്; റസല്‍ മാജിക്കില്‍ സിപിഎല്‍ 

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍(സിപിഎല്‍) ജമൈക്ക തല്‍വാസിന് വേണ്ടിയായിരുന്നു റസലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ഹാട്രിക്ക് പ്രകടനവും 

Update: 2018-08-11 10:39 GMT

ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഒരു പോലെ തിളങ്ങി ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച് വെസ്റ്റ്ഇന്‍ഡീസിന്റെ ആന്‍ഡ്രെ റസല്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍(സിപിഎല്‍) ജമൈക്ക തല്‍വാസിന് വേണ്ടിയായിരുന്നു റസലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ഹാട്രിക്ക് പ്രകടനവും. സിപിഎല്ലില്‍ വേഗമേറിയ സെഞ്ച്വറിയായിരുന്നു റസലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 49 പന്തില്‍ പുറത്താകാതെ 121 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. റസലിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ജമൈക്ക ജയിച്ചു.

ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ നേടിയത് ആറിന് 223 എന്ന കൂറ്റന്‍ സ്‌കോര്‍. മൂന്ന് പന്തുകള്‍ ബാക്കിയായിരിക്കെയായിരുന്നു ജമൈക്കയുടെ ജയം. റസലിന് പുറമെ കെന്നാര്‍ ലെവിസ് 51 റണ്‍സ് നേടി. 13 സിക്‌സറും ആറു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്‌സ്. 15ന് മൂന്ന് എന്ന നിലയില്‍ നിന്നും റസല്‍ ടീമിനെ കരകയറ്റുകയായിരുന്നു. 40 പന്തില്‍ നിന്നായിരുന്നു റസലിന്റെ താണ്ഡവം. റസല്‍ നേരിട്ട ആദ്യ പന്തില്‍ ക്യാച്ച് കൈവിട്ടതാണ് ട്രിന്‍ബാഗോയ്ക്ക് തിരിച്ചടിയായത്.

Advertising
Advertising

Full View

മത്സരത്തില്‍ നേരത്തെ റസല്‍ ഹാട്രിക്ക് നേടുകയും ചെയ്തിരുന്നു. ബ്രെണ്ടന്‍ മക്കല്ലം, ഡാരന്‍ ബ്രാവോ, ദിനേഷ് രാംദിന്‍ എന്നിവരെയാണ് റസല്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്. ഇന്നിങ്‌സിന്റെ അവസാന മൂന്നു പന്തുകളിലായിരുന്നു വിക്കറ്റുകള്‍.

നേരത്തെ 46 റണ്‍സെടുത്ത ക്രിസ് ലിന്നും അര്‍ധസെഞ്ച്വറി നേടിയ കോളിന്‍ മണ്‍റോയും ബ്രെണ്ടന്‍ മക്കല്ലവും ചേര്‍ന്നാണ് നൈറ്റ് റൈഡേഴ്‌സിനെ 223 റണ്‍സിലെത്തിച്ചത്.

Tags:    

Similar News