ഉറപ്പിച്ച് വിളിക്കൂ... ആദ്യ ഓവറില്‍ തന്നെ റിവ്യു കളഞ്ഞ രാഹുലിന് രക്ഷയില്ല 

വെസ്റ്റ്ഇന്‍ഡീസിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലും രാഹുലിന് സമാനമായൊരു വീഴ്ച്ച സംഭവിച്ചിരുന്നു. 

Update: 2018-10-04 06:26 GMT

ഏഷ്യാകപ്പില്‍ വെറുതെ റിവ്യുകളഞ്ഞ ലോകേഷ് രാഹുലിനെതിരെ ആരാധകര്‍ തിരിഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ല. വെസ്റ്റ്ഇന്‍ഡീസിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലും രാഹുലിന് സമാനമായൊരു വീഴ്ച സംഭവിച്ചു. വെറുതെ റിവ്യൂ കളഞ്ഞു. അതും ആദ്യ ഓവറില്‍ തന്നെ. ഗബ്രിയേല്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത്. അമ്പയര്‍ ഔട്ടുവിളിച്ചു. എന്നാല്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി തോന്നിയ രാഹുല്‍ ഉടന്‍ തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അമ്പയറുടെ തീരുമാനം ശരിവെച്ച് വിധിവന്നു.

Advertising
Advertising

അതോടെ ഇന്ത്യക്ക് വിലപ്പെട്ടൊരു റിവ്യു ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. ഏഷ്യാകപ്പില്‍ രാഹുലിന്റെ മോശം റിവ്യുവിന് വിലകൊടുക്കേണ്ടി വന്നത് സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയും ദിനേശ് കാര്‍ത്തികും ആയിരുന്നു. എന്നാല്‍ രാജ്‌കോട്ട് ടെസ്റ്റിന് ആരാവും ഇരയാവുക എന്ന് കാണേണ്ടിയിരിക്കുന്നു. ഏഷ്യാകപ്പിലും ഇന്നത്തെ മത്സരത്തിലും മാത്രമല്ല മുമ്പും രാഹുലിന് ഇത്തരം മണ്ടത്തരങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഏതായാലും രാഹുലിന്റെ ഇത്തരമൊരു നീക്കത്തില്‍ ആരാധകര്‍ തൃപ്തരല്ല.

രാഹുലിനെ ചീത്തപറഞ്ഞും എന്തിനാണ് ഇത്തരം ആളുകളെ ടീം ചുമക്കുന്നതെന്നും വരെ ചോദിച്ച് ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. രാഹുലിനെ വിമര്‍ശിച്ചുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ നിറയുകയാണ്. അതേസമയം മത്സരത്തില്‍ ഇന്ത്യ മികച്ച നിലയിലാണ്. രാഹുല്‍ പോയതിന് പിന്നാലെ ഒന്നിച്ച പുജാരയും പൃഥ്വിഷായും ടീമിനെ നന്നായി മുന്നോട്ടുകൊണ്ടുപോവുകയാണ്. ഇരുവരും അര്‍ദ്ധ സെഞ്ച്വറി നേടിക്കഴിഞ്ഞു. ഇതില്‍ അരങ്ങേറ്റ താരം പൃഥ്വിഷായുടെ പ്രകടനത്തെയാണ് ഏവരും നോക്കുന്നത്. അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനിലൊരുവനാകാനും ഷായ്ക്ക് ആയി.

ये भी पà¥�ें- വെറുതെ കളയാനല്ല റിവ്യു; രാഹുലിന്റെ റിവ്യു പണി കിട്ടിയത് ധോണിക്ക്  

Tags:    

Similar News