ആസ്‌ട്രേലിയക്ക് പുതിയ നായകന്‍; രണ്ട് ഉപനായകന്മാര്‍ 

Update: 2018-10-27 05:51 GMT

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവം വേണ്ടുവോളം അലട്ടുന്ന ആസ്‌ട്രേലിയക്കിനി പുതിയ നായകന്‍. ആരോണ്‍ ഫിഞ്ചിനെയാണ് പുതിയ നായകനായി നിയമിച്ചത്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തോറ്റതും (1-0) കളത്തില്‍ അമ്പെ പരാജയപ്പെട്ടതുമാണ് ടിം പെയ്‌നെ മാറ്റി ആരോണ്‍ ഫിഞ്ചിനെ പുതിയ നായകനായി തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഫിഞ്ച് ഇനി ടീമിനെ നയിക്കും. നിലവില്‍ ഫിഞ്ച് ടി20 നായകനാണ്. പേസര്‍ ജോഷ് ഹേസല്‍വുഡ്, അലെക്‌സ് കാരി എന്നിവരാണ് ഉപനായകന്മാര്‍. ഇതില്‍ അലകസ് കാരിക്ക് ആകെ മൂന്ന് ഏകദിനം കളിച്ച പരിചയമെയുള്ളൂ.

Advertising
Advertising

2017ല്‍ ന്യൂസിലാന്‍ഡിനെതിരെ ഫിഞ്ച് നായകനായി കളിച്ചിട്ടുണ്ട്. പെയ്‌നെ നായകസ്ഥാനത്ത് നിന്ന് മാറ്റി എന്ന് മാത്രമല്ല ടീമില്‍ നിന്ന് തന്നെ പുറത്താക്കി. അദ്ദേഹം ഇനി ടെസ്റ്റില്‍ മാത്രമായി തുടരും. മൂന്ന് ഏകദിനങ്ങളും ഒരു ടി20യുമാണ് പരമ്പരയിലുള്ളത്. അടുത്ത മാസം നാലിനാണ് പരമ്പര തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഇന്ത്യയുമായാണ് ആസ്‌ട്രേലിയക്ക് മത്സരമുള്ളത്. ഫിഞ്ച് തന്നെയായിരിക്കും ഏകദിന ടീമിനെ നയിക്കുക. അടുത്ത ലോകകപ്പ് മുന്നില്‍കണ്ടുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ വ്യക്തമാക്കുന്നത്.

ജോഷ് ഹേസില്‍വുഡും പാറ്റ് കമ്മിന്‍സും നീണ്ട ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുകയാണ്. അതേസമയം ടി20യില്‍ ഫിഞ്ചിന്റെ സ്ഥാനം സുരക്ഷിതമല്ല. പാകിസ്താനെതിരെ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പര കൈവിട്ടുകഴിഞ്ഞു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ത്തിനാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. മൂന്നാമത്തെ ടി20 ഞായറാഴ്ച നടക്കും.

Tags:    

Similar News