ക്രിക്കറ്റ് ​ഗ്രൗണ്ടിൽ മാത്രമല്ല, കബഡി കോര്‍ട്ടിലും ധോണി ഗില്ലി ഡാ..

ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണിയെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് വന്നത്.

Update: 2018-11-14 07:36 GMT

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മുംബൈ പ്രൊ കബഡി കോര്‍ട്ടിലെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെസ്റ്റ് ഇന്‍റീസിനെതിരെയും ആസ്ത്രേലിയക്കെതിരെയുമുള്ള ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടം നേടാനാവാത്ത ധോണിയുടെ കബഡി വേഷത്തിലുള്ള ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ആസ്ത്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമാവാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോള്‍ ഒഴിവ് സമയമാണ് ധോണിക്ക്. ആയിതനാല്‍ പ്രൊ കബഡി ലീഗിന്‍റെ പ്രചരണത്തിനുള്ള പരസ്യ ചിത്രത്തിന്‍റെ ഷൂട്ടിലാണ് താരം. മുംബൈയിലാണ് ചിത്രീകരണം നടക്കുന്നത്. ഇതിനായാണ് കബഡി വേഷത്തില്‍ ധോണി കബഡി കളത്തില്‍ ഇറങ്ങിയത്.

Advertising
Advertising

ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണിയെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതല്ലെന്നും രണ്ടാമതൊരു വിക്കറ്റ് കീപ്പറെ കണ്ടെത്താനായുള്ള ശ്രമത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതാണെന്നുമാണ് സെലക്ടര്‍മാര്‍ പറയുന്നത്.

Tags:    

Similar News