അഡ്‌ലയ്ഡില്‍ പാളി; കോഹ്‌ലിയുടെ റാങ്കിങ് ഇളകി
രണ്ടാം സ്ഥാനത്തുള്ള ന്യൂസിസലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണുമായുള്ള പോയിന്റ് അകലം ഏഴായി കുറഞ്ഞു.
ആസ്‌ട്രേലിയക്കെതിരെ അഡ്‌ലയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങില്‍ പരാജയപ്പെട്ടപ്പോള്‍ അത് റാങ്കിങിലും പ്രതിഫലിച്ചു. ഒടുവിലത്തെ റാങ്കിങ് പ്രകാരം കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും റാങ്കിങ് പോയിന്റില്‍ മാറ്റം വന്നു. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണുമായുള്ള പോയിന്റ് അകലം ഏഴായി കുറഞ്ഞു.
വില്യംസണ് 913 പോയിന്റ് ഉള്ളപ്പോള്‍ കോഹ്‌ലിക്ക് 920 ആണ്. പാകിസ്താ നെതിരായ ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനമാണ് വില്യംസണ് ഗുണമാ യത്. പാകിസ്താനെതിരെ 139,89 എന്നിങ്ങനെയായിരുന്നു വില്യംസണിന്റെ സ്‌കോറുകള്‍. എന്നാല്‍ കോഹ്‌ലിക്ക് അഡ്‌ലയ്ഡ് ടെസ്റ്റില്‍ നിലയുറപ്പി ക്കാനായിരുന്നില്ല. 34,3 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ റണ്‍സ്. ആദ്യ ഇന്നിങ്സില്‍ പാറ്റ് കമ്മിന്‍സാണ് കോഹ്‌ലിയുടെ വിക്കറ്റെടുത്തതെ ങ്കില്‍ രണ്ടാം ഇന്നിങ്സില്‍ നഥാന്‍ ലയോണിനായിരുന്നു വിക്കറ്റ്.
അതേസമയം ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയിച്ച് തുടങ്ങിയത് നായകന്‍ എന്ന നിലയില്‍ കോഹ് ലിക്ക് ആശ്വാസമാണ്. ഈ മാസം പതിനാലിന് പെര്‍ത്തിലാണ് രണ്ടാം ടെസ്റ്റ്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.