ആസ്ട്രേലിയയില്‍ റെക്കോര്‍ഡ് നേട്ടവുമായി പന്ത്
ആസ്ട്രേലിയന്‍ പരമ്പരയില്‍ ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്ത് നിരാശപ്പെടുത്തുന്നില്ല.
ആസ്ട്രേലിയന്‍ പരമ്പരയില്‍ ഇതുവരെ ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെ ങ്കിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്ത് നിരാശപ്പെടുത്തുന്നില്ല. നേര ത്തെ പാറ്റ് കമ്മിന്‍സിനെ പ്രകോപിപ്പിച്ച വീഡിയോ സമൂഹമാധ്യമങ്ങ ളില്‍ തരംഗമായിരുന്നു. പെര്‍ത്തിലിപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പന്ത്. ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലെഴുതിയത്. മറികടന്നത് സാക്ഷാല്‍ ധോണിയെ.
പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഷോൺ മാർഷിനെ ക്യാച്ചെടുത്ത് പുറത്താക്കിയാണ് താരം നേട്ടം കൈവരിച്ചത്. ഇതോടെ പന്ത് പതിനഞ്ച് പേരെ പുറത്താക്കി. പതിനാല് പുറത്താക്കലുകളുള്ള മുൻ നായകൻ മഹേന്ദ്ര സിങ് ധോണി, വൃദ്ധിമാൻ സാഹ, സയ്യിദ് കിർമാനി എന്നിവരുടെ റെക്കോർഡാണ് പന്ത് മറികടന്നത്. ഇന്ത്യയിൽ വെച്ച് നടന്ന 1979-80ലെ പരമ്പരയിലായിരുന്നു കിർമാനി 14 പുറത്താക്കലുകൾ നടത്തിയത്. ഇതിൽ 11 ക്യാച്ചും മൂന്ന് സ്റ്റംമ്പിങ്ങും ഉൾപ്പെടുന്നു. ധോണിയാകട്ടെ 2012-13 ൽ ഇന്ത്യയിൽ വെച്ച് 9 ആസ്ട്രേലിയന്‍ താരങ്ങളെ ക്യാച്ചിലൂടെയും അഞ്ച് പേരെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കുകയും ചെയ്തു. 2014-15 ൽ ആസ്ട്രേലിയയിൽ വെച്ച് നടന്ന പരമ്പരയിലും ധോണി ഈ നേട്ടം കൈവരിച്ചിരുന്നു. അന്ന് 13 പേരെ ക്യാച്ചിലൂടെയും ഒരാളെ സ്റ്റംമ്പിങ്ങിലൂടെയുമാണ് പുറത്താക്കിയിരുന്നത്.
2016-17 ൽ ഇന്ത്യയിൽ വെച്ചായിരുന്നു സാഹയുടെ ഈ നേട്ടം. സാഹയും 13 ക്യാച്ചും ഒരു സ്റ്റംമ്പിങ്ങുമായിരുന്നു. അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ 11 ക്യാച്ചുകളെടുത്ത് പന്ത് റെക്കോര്‍ഡിലേക്ക് അടുത്തിരുന്നു. പെര്‍ത്തിലെ പ്രകടനത്തോടെ പന്ത് ധോണിയെ മറികടന്നു. പക്ഷേ പന്തിന്റെ റെക്കോര്‍ഡിനും ഒരു പ്രത്യേകതയുണ്ട്. പതിനഞ്ചും ക്യാച്ചിലൂടെയാണെന്ന് മാത്രം. പെര്‍ത്തിലെ ആദ്യ ഇന്നിങ്സില്‍ മൂന്ന് പേരെയും രണ്ടാം ഇന്നിങ്സില്‍ ഒരാളെയും പുറത്താക്കി. പെര്‍ത്തില്‍ നാല് വിക്കറ്റെ ഇതുവരെ വീണിട്ടുള്ളൂ. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. അതിനാല്‍ പന്തിന് റെക്കോര്‍ഡ് എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താനാവും.