വീണ്ടും ചൂട് പിടിച്ച് മങ്കിഗേറ്റ് വിവാദം

ആ വിവാദത്തിന് മൂന്ന് വർഷങ്ങൾക്കു ശേഷം ഹർഭജൻ തന്നോട് മാപ്പു പറഞ്ഞു എന്ന സൈമൺസിന്റെ വാദമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്

Update: 2018-12-17 09:24 GMT

ഇന്ത്യന്‍ ഒാഫ് സ്പിന്നർ ഹർഭജൻ സിംഗ് ആസ്ട്രേലിയയുടെ ഒാള്‍ റൗണ്ടര്‍ ആന്‍ട്രു സൈമൺസിനെ കുരങ്ങനെന്ന് വിളിച്ച് അധിഷേപിച്ചു എന്ന വിവാദം വീണ്ടും ചൂട് പിടിക്കുന്നു.

വിവാദമുണ്ടായതിന് മൂന്ന് വർഷങ്ങൾക്കു ശേഷം ഹർഭജൻ തന്നോട് മാപ്പു പറഞ്ഞു എന്ന സൈമൺസിന്റെ വാദമാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും നിങ്ങളെ അത് വല്ലാതെ വേദനിപ്പിച്ചു എന്ന് പറഞ്ഞ് ഹർഭജൻ വിതുമ്പി എന്നുമാണ് സൈമണ്‍സ് ഒരു ഡോക്യുമെന്ററിയിൽ പറയുന്നത്. എന്നാൽ ഇതിനെ നിഷേധിച്ച് ഹർഭജൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

Advertising
Advertising

എന്നാല്‍, താന്‍ വിതുമ്പിയിട്ടില്ലെന്നും എന്നാണ് താന്‍ മാപ്പ് ചോദിച്ചതെന്നും തുറന്ന് ചോദിച്ച് ഹര്‍ഭജന്‍ ട്വിറ്ററില്‍ രംഗപ്രവേശനം ചെയ്തു.

മറ്റൊരു ട്വീറ്റിൽ സൈമൺസ് കെട്ടുകഥ എഴുതുന്നവനാണെന്ന് ഹർഭജൻ കുറ്റപ്പെടുത്തി. അദ്ദേഹം 2008 മുതൽ കഥകൾ വിൽക്കാൻ തുടങ്ങിയതാണന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഹർഭജൻ ആഞ്ഞടിച്ചു

‘ഞാൻ വിചാരിച്ചത് സൈമൺസ് നല്ല ക്രിക്കറ്റ് കളിക്കാരനാണെന്നാണ്. എന്നാൽ അദ്ദേഹം നല്ല കെട്ടുകഥളെഴുതുന്ന വ്യക്തിയാണ്. 2008 മുതൽ കെട്ടുകഥകൾ വിൽക്കാൻ തുടങ്ങിയതാണ് അദ്ദേഹം.’ അത് ഇന്നും തുടരുന്നു. ഈ 10 കൊല്ലത്തിനിടക്ക് ലോകം വളർന്നിട്ടുണ്ടെന്നും താങ്കളും വളരേണ്ടതുണ്ടെന്നും ഹർഭജൻ തുറന്നടിച്ചു.

2008ലെ ഇന്ത്യയുടെ ആസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഹർഭജൻ സൈമൺസിനെ ഇത്തരത്തിൽ വംശീയമായി അധിക്ഷേപിച്ചു എന്ന വിവാദം ഉടലെടുക്കുന്നത്. എന്നാൽ ഹർഭജൻ അത് അന്നുതന്നെ നിഷേധിച്ചിരുന്നു. മൂന്ന് കളികളില്‍ ഹർഭജനെ എെ.സി.സി വിലക്കിയിരുന്നു.

Tags:    

Similar News