സഹീര്‍ ഖാന്‍ ഇനി മുംബൈ ഇന്ത്യന്‍സിന്‍റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ്
ലേലത്തിന് മുന്‍പ് തന്നെ 18 ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയതായി മുംബൈ ഇന്ത്യന്‍സ് വെളിപ്പെടുത്തിയിരുന്നു
തങ്ങളുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് പദവിയില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൌളര്‍ സഹീര്‍ ഖാനെ നിയമിച്ചതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന എെ.പി.എല്‍ താരലേലത്തിന് മുംബൈ ഇന്ത്യന്‍സ് ഉടമകളായ നിത അംബാനി, ആകാശ് അംബാനി എന്നിവര്‍ക്കൊപ്പം ടീമിനായി സഹീര്‍ ഖാനും ജയ്പൂരില്‍ പങ്കു ചേരും. 2017ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നയിച്ച സഹീര്‍ ഖാന്‍റെ ആദ്യ എെ.പി.എല്‍ മാനേജ്മെന്‍റ് പോസ്റ്റാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം.
2009, 2010, 2014 എന്നീ വര്‍ഷങ്ങളില്‍ മുംബൈക്കായി കളിക്കുകയും 30 കളികളില്‍ നിന്നും 29 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലേലത്തിന് മുന്‍പ് തന്നെ 18 ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയതായി മുംബൈ ഇന്ത്യന്‍സ് വെളിപ്പെടുത്തിയിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ, ഓള്‍റൌണ്ടര്‍ ഹാര്‍ദ്ധിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രിത് ബുംറ തുടങ്ങിയുള്ള താരങ്ങളെയാണ് ടീം നിലനിര്‍ത്തിയിരിക്കുന്നത്. കെയ്റോണ്‍ പൊള്ളാര്‍ഡ്, ബെന്‍ കട്ടിങ്, എവിന്‍ ലൂയിസ് തുടങ്ങി വിദേശ താരങ്ങളുടെ സാന്നിധ്യവും മുംബൈ നിലനിര്‍ത്തുന്നുണ്ട്.