ഡബ്ല്യു.വി രാമന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍
ഇടക്കാല പരിശീലകനായിരുന്ന രമേഷ് പവാറിന്റെ പകരക്കാരനായാണ് ഡബ്ല്യു.വി രാമന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നത്.
മുന്‍ ഓപണിംങ് ബാറ്റ്‌സ്മാന്‍ ഡബ്ല്യു.വി രാമനെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി തെരഞ്ഞെടുത്തു. ഗാരി ക്രിസ്റ്റനും വെങ്കിടേഷ് പ്രസാദും അടക്കമുള്ളവരുടെ പട്ടികയില്‍ നിന്നാണ് രാമനെ പരിശീലകനായി തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം നാളെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് സൂചന.
കപില്‍ ദേവ്, ഗെയ്ദ്‌വാക്ക്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ് ഹോക്ക് പാനലാണ് 28 അപേക്ഷകരില്‍ നിന്നും എട്ട് പേരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഡബ്ല്യു.വി രാമന്‍, വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ട്രന്റ് ജോണ്‍സ്റ്റണ്‍, ദിമിത്ര് മസ്‌കരേനാസ്, ബ്രാഡ് ഹോഗ്, കല്‍പ്പന വെങ്കടാചര്‍ എന്നിവരുടെ പട്ടികയില്‍ നിന്നാണ് പരിശീലകനെ ഭരണ സമിതി തെരഞ്ഞെടുക്കുന്നത്. പരിശീലന മേഖലയിലെ അനുഭവപരിചയമാണ് ഡബ്ല്യു.വി രാമനെ തുണച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംങ് പരിശീലകനാണ് രാമന്‍.
ഇടക്കാല പരിശീലകനായിരുന്ന രമേഷ് പവാറിന്റെ പകരക്കാരനായാണ് ഡബ്ല്യു.വി രാമന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നത്. താരതമ്യേന മികച്ച പ്രകടനമാണ് പവാറിന്റെ പരിശീലനകാലത്ത് ഇന്ത്യന്‍ വനിതാ ടീം നടത്തിയത്. എന്നാല്‍ ടി 20 ലോകകപ്പ് ടീമില്‍ നിന്നും മിതാലി രാജിനെ പുറത്താക്കിയതും സെമിയിലെ തോല്‍വിയെ തുടര്‍ന്നുള്ള വിവാദങ്ങളും രമേഷ് പവാറിന് തിരിച്ചടിയാവുകയായിരുന്നു.
11 ടെസ്റ്റുകളും 27 ഏകദിനങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡബ്ല്യുവി രാമന്‍. തമിഴ്‌നാട്ടുകാരനായ രാമന്‍ 1982 മുതല്‍ 1999 വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുണ്ടായിരുന്നു.