ട്രംപിന്റെ വന്‍മതില്‍ ട്വീറ്റിന് കീഴില്‍ ദ്രാവിഡിന് പിറന്നാളാശംസ നേര്‍ന്ന് നെെറ്റ് റെെഡേഴ്സ്
അതീവ ഗൗരവത്തോടെ ഇട്ട ട്വീറ്റിന് മറുപടിയായാണ് വെങ്കി ഇന്ത്യൻ വൻമതിലിന് പിറന്നാൾ ആശംസ നേർന്നത്
വെള്ളിയാഴ്ച്ച തന്റെ 46ാം പിറന്നാൾ ആഘോഷിക്കുകയുണ്ടായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ‘വൻമതിലാ’യ രാഹുൽ ദ്രാവിഡ്. എന്നാല്‍, സൗമ്യനായ ഇന്ത്യയുടെ സ്വന്തം ‘മിസ്റ്റർ കൂളി’ന് വ്യത്യസ്തമായ പിറന്നാൾ ആശംസ നേർന്ന് ശ്രദ്ധ നേടിയിരിക്കുകയാണ് ഐ.പി.എൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് സി.ഇ.ഒ വെങ്കി മെെസൂർ. മെക്സിക്കൻ അതിർത്തിയിൽ പണിത വൻമതിലിനെ കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റ ട്വീറ്റിന് കീഴിൽ മറുപടിയായി കൊണ്ടാണ് വെങ്കി ‘ഇന്ത്യൻ വൻമതിലി’ന് പിറന്നാൾ ആശംസ നേർന്നത്.
മതിലിനെ കൂടാതെ രാജ്യത്തിന്റെ അതിർത്തിയിലെ സുരക്ഷ പൂർണ്ണമാകില്ലെന്ന തരത്തിലുള്ളതായിരുന്നു ട്രംപിന്റെ ട്വീറ്റ്. മധ്യ അമേരിക്കയിൽ നിന്നുള്ള അഭയാർഥികളെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്നും തടയുന്നതിനുള്ള ട്രംപിന്റെ പദ്ധതിയായിരുന്നു അമേരിക്ക-മെക്സിക്കൻ അതിർത്തിയിലൂടെയുള്ള സുരക്ഷാ മതിൽ. എന്നാൽ അതീവ ഗൗരവത്തോടെ ഇട്ട ഈ ട്വീറ്റിന് മറുപടിയായാണ് വെങ്കി ഇന്ത്യൻ വൻമതിലിന് പിറന്നാൾ ആശംസ നേർന്നത്. ‘ക്ഷമിക്കണം മിസ്റ്റര്‍ പ്രസിഡന്റ്, ഞങ്ങളുടെ മതില്‍ ഉപേക്ഷിക്കാന്‍ ഞങ്ങൾ തയ്യാറല്ല. ഇന്നദ്ദേഹത്തിന്റെ പിറന്നാളാണ്. ഞങ്ങളുടെ യഥാര്‍ത്ത ചാമ്പ്യന്‍, രാഹുല്‍ ദ്രാവിഡിന് പിറന്നാളാശംസകള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്.
സച്ചിന്‍, സൌരവ്, ലക്ഷമണ്‍, ദ്രാവിഡ് ഉള്‍പ്പെടുന്ന ടീം, ഇന്ത്യയുടെ സുവര്‍ണ്ണ കാലമായാണ് അറിയപ്പെടുന്നത്. ക്രീസിനകത്തെ ശൌര്യം കൊണ്ടും, ഫീല്‍ഡിന് പുറത്തെ മാന്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു രാഹുല്‍ ദ്രാവിഡ്. വിരമിച്ചതിന് ശേഷവും തന്റെ പ്രതിഭ രാജ്യത്തിനായി ഉപയോഗപ്പെടുത്തിയ ദ്രാവിഡ്, താന്‍ കോച്ചായ അണ്ടര്‍19 ടീമിനെ ന്യൂസിലന്‍ഡില്‍ വെച്ച് നടന്ന ലോകകപ്പില്‍ കിരീടം ചൂടിക്കുകയും ചെയ്തു.