ഇന്ത്യ ന്യൂസിലന്റ് ആദ്യ ഏകദിനം നാളെ, റണ്ണൊഴുകുമെന്ന് പ്രവചനം

അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

Update: 2019-01-22 05:13 GMT

ഇന്ത്യ - ന്യൂസിലന്റ് ഏകദിന പരമ്പരയിലെ ആദ്യമത്സരം നാളെ. ഇന്ത്യന്‍സമയം രാവിലെ 7.30നാണ് ആദ്യ ഏകദിനം ആരംഭിക്കുക. ഓസീസുമായുള്ള ഏകദിന പരമ്പരയില്‍ 2-1ന് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മറുവശത്ത് ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകള്‍ തൂത്തുവാരിയതിന്റെ ആവേശത്തിലാണ് കിവീസ്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ന്യൂസിലന്റ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ടീമിന്റെ നട്ടെല്ല്. റണ്ണടിച്ചുകൂട്ടുന്ന മുന്‍ ക്യാപ്റ്റന്‍ റോസ് ടെയ്ലറും ട്രെന്റ് ബോള്‍ട്ട്--ടിം സൗത്തി പേസ് സഖ്യത്തിന്റെ ബൗളിംങ് പ്രകടനവും കിവീസിന് മുതല്‍ക്കൂട്ടാണ്. മറുവശത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ ബാറ്റിംങ് മികവും മികച്ച ഫോമിലുള്ള ബുംറ, ഭുവനേശ്വര്‍, ഷമി ത്രയവും സ്പിന്നര്‍മാരും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.

Advertising
Advertising

ആദ്യ ഏകദിനം നടക്കുന്ന നേപ്പിയറില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മില്‍ അടുത്തിടെ നടന്ന ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും 300ന് മുകളില്‍ സ്‌കോര്‍ പിറന്നിരുന്നു. ചെറിയ മൈതാനങ്ങളാണെന്നതും ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമാണ്. ടോസിനൊപ്പം ആദ്യ പത്ത് ഓവറില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന ടീമിനായിരിക്കും ജയസാധ്യതയെന്നാണ് പ്രവചനം.

ഇന്ത്യ

വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ധവാന്‍, വിജയ് ശങ്കര്‍, റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ധോണി, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, ഷമി.

ന്യൂസിലന്റ്

കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), ട്രെന്റ് ബോള്‍ട്ട്, ഡഗ് ബ്രേസ്വെല്‍, ഗ്രാന്‍ഡ്‌ഹോം, ലോക്കി ഫെര്‍ഗൂസന്‍, ഗപ്ടില്‍, മാറ്റ് ഹെന്റി, ടോം ലാതം, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്ത്‌നെര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്ലര്‍.

Tags:    

Similar News