എങ്ങനെ സിക്സ് അടിക്കണമെന്ന് യുവി കാണിച്ച് തരും

മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു യുവിയുടെ റിവേഴ്സ് സിക്സർ പിറന്നത്

Update: 2019-02-19 10:18 GMT

കൂറ്റനടിക്ക് പേരു കേട്ട താരമാണ് യുവരാജ് സിംഗ്. 2007 ടി20 ലോകകപ്പിനിടെ ഇംഗ്ലണ്ടിന്റെ സ്റ്റുവാർട്ട് ബോർഡിനെ യുവി തുടർച്ചയായി ആറു തവണ സിക്സറിന് പറത്തിയത് ഇന്നും ആർക്കും മറക്കാനാവില്ല. ഇതാ വീണ്ടും ഒരു സിക്സർ വിരുന്നൊരുക്കിയിരിക്കുകയാണ് ഈ ഹിറ്റ്മാൻ. മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിനിടെയാണ് യുവരാജിന്റെ അതി മനോഹരമായ റിവേഴ്സ് ഡീപ് സിക്സ് ആരാധകരെ ആവേശം കൊള്ളിച്ചത്. എന്തായാലും, യുവിയുടെ ഈ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

Advertising
Advertising

മാലദ്വീപിനെതിരെ എയർ ഇന്ത്യക്ക് വേണ്ടിയാണ് യുവരാജ് ബാറ്റേന്തിയത്. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു യുവിയുടെ റിവേഴ്സ് സിക്സർ പിറന്നത്. മാല ദ്വീപ് നിരയിൽ അവിടുത്തെ പ്രസിഡന്റ് ഇബ്രാംഹിം മൊഹമ്മദ് സാലിഹ്, വെെസ് പ്രസിഡന്റ് ഫെെസൽ നസീം എന്നിവരും അണിനിരന്നു. രാഷ്ട്രങ്ങൾക്കിടയിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി ക്രക്കറ്റിനെ തെരഞ്ഞെടുത്തതിൽ താൻ അതിയായി സന്തോഷിക്കുന്നതായി യുവരാജ് പറഞ്ഞു.

2011 ലോക ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിൽ നിർണ്ണായക ശക്തിയായിരുന്ന യുവിക്ക്, പക്ഷേ പുതിയ സ്ക്വാഡിൽ സ്ഥാനം ലഭിച്ചിരുന്നില്ല. വിൻഡീസിനെതിരെ 2017 ജൂണിലാണ് താരം അവസാനമായി ഏകദിനം കളിക്കുന്നത്. അതേ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാന ടി20യും കളിച്ചത്.

Full View

ഐ.പി.എൽ പുതിയ സീസണിൽ മുംബെെ ഇന്ത്യൻസിനു വേണ്ടിയാണ് യുവി കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവനു വേണ്ടി കളിച്ചിരുന്ന യുവരാജിനെ ഒരു കോടി രൂപക്കാണ് മുംബെെ സ്വന്തമാക്കിയത്.

Tags:    

Similar News