ഐപിഎൽ പതിനാലാം സീസണിന് ഇന്ന് തുടക്കം

ആദ്യ മത്സരം മുബൈയും ബാഗ്ലൂരും തമ്മില്‍.

Update: 2021-04-09 02:39 GMT
Editor : Sports Desk

ഐപിഎൽ പതിനാലാം പോരിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടമാണ്. ചെന്നൈയിലെ സ്ലോ പിച്ച് സാധാരണ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്.

ബാംഗ്ലൂരിനിത് 13 വര്‍ഷം കളിച്ചിട്ടും കിരീടമൊന്നും നേടാനാകാത്ത നാണക്കേട് മാറ്റാനുള്ള അവസരമാണ്. മികച്ച താരങ്ങളുണ്ടായിട്ടും കപ്പ് മാത്രം അവരെ അകന്നു നില്‍ക്കുകയാണ്. വിരാട് കോലി നയിക്കുന്ന ടീമില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലും പ്രധാന താരമായിട്ടുണ്ട്. ഇത്തവണ കപ്പ് ഉയര്‍ത്താന്‍ ഉറച്ചു തന്നെയാണ് അവരുടെ വരവ്. ഇന്നലെ ബാംഗ്ലൂരിന്‍റെ സൂപ്പര്‍ താരമായ എ.ബി. ഡിവില്ലിഴ്സിന്‍റെ പ്രതികരണവും അങ്ങനെ തന്നെയായിരുന്നു.

Advertising
Advertising

സാധ്യത ടീം-ദേവ്ദത്ത് പടിക്കൽ, വിരാട് കോലി (സി), ഗ്ലെൻ മാക്‌സ് വെൽ, എ.ബി. ഡിവില്ലിയേഴ്‌സ്, മുഹമ്മദ് അസ്‌റുദ്ദീൻ/ രജത് പടിദാർ, ഡാനിയൽ ക്രിസ്റ്റ്യൻ, വാഷിംഗ് ടൺ സുന്ദർ, കിയാൽ ജെയിംസൺ, നവ്ദീപ് സൈനി, മുഹമദ് സിറാജ്, യുസ് വേന്ദ്ര ചാഹൽ.

രോഹിത് നയിക്കുന്ന മുബൈ പട ലീഗില്‍ ആരാധക പിന്തുണയിലെ പ്രതിഭാ സമ്പന്നതയിലും ഒന്നാം നിരയില്‍ നില്‍ക്കുന്ന ടീമുകളിലൊന്നാണ്. അതേസമയം എല്ലാ സീസണിലും ആദ്യ മത്സരങ്ങള്‍ തോറ്റ് തുടങ്ങുന്നു എന്ന നാണക്കേട് മുബൈയ്ക്ക് മറിക്കടക്കേണ്ടതുണ്ട്. നിലവിലെ ചാമ്പ്യമാരായ അവര്‍ കിരീടം കാക്കാന്‍ എതറ്റം വരെയും പോകും.

ക്വിന്‍റന്‍ ഡി കോക്ക് ആദ്യ മത്സരങ്ങളില്‍ ഉണ്ടാവുമോ എന്നു സംശയം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ആദ്യ മത്സരം മുതല്‍ ടീമിനൊപ്പം ഉണ്ടാകും.

സാധ്യത ടീം-ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ, ഹാർദിക്ക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, പിയൂഷ് ചൗള/ ജയന്ത് യാദവ്, രാഹുൽ ചഹർ, ടെന്‍റ് ബോൾട്ട്, ജസ്പ്രീത് ബൂമ്ര.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Sports Desk

contributor

Editor - Sports Desk

contributor

Similar News