ആദ്യജയം തേടി ഇംഗ്ലണ്ട്; വിജയം ആവർത്തിക്കാൻ ബംഗ്ലാദേശ്

രാവിലെ പത്തരയ്ക്ക് ധരംശാലയിൽ നടക്കുന്ന ഇന്നത്തെ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും

Update: 2023-10-10 03:45 GMT
Editor : Shaheer | By : Web Desk

ഷിംല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ടു മത്സരങ്ങൾ. രാവിലെ പത്തരയ്ക്ക് ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ടിന് പാകിസ്താനും ശ്രീലങ്കയും തമ്മിലാണ് രണ്ടാം മത്സരം.

ലോകകപ്പിലെ ആദ്യം ജയമാണ് ഇംഗ്ലണ്ട് ആഗ്രഹിക്കുന്നതെങ്കിൽ വിജയം ആവർത്തിച്ച് ലോകകപ്പ് അങ്കംമുറുക്കുകയാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്. നേരത്തെ നാലുതവണ ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും രണ്ട് മത്സരം വീതം വിജയിച്ച ചരിത്രമാണുള്ളത്.

ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാമാർക്ക് പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയാതിരുന്ന ടീം ബൗളിങ്ങിൽ സമ്പൂർണ പരജയവുമായി. ഒൻപത് വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് ന്യൂസിലൻഡിൽനിന്ന് ഏറ്റുവാങ്ങിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മൂർച്ച കൂട്ടാതെ ലോകകപ്പിൽ കണ്ടുവയ്‌ക്കേണ്ടെന്ന തിരിച്ചറിവാണ് മത്സരം ഇംഗ്ലണ്ടിനു നൽകിയത്. ആദ്യ മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന ബെൻ സ്റ്റോക്‌സ് ഇന്നും ഇറങ്ങാനിടയില്ല.

Advertising
Advertising

മറുവശത്ത് അഫ്ഗാനിസ്താനോട് മികച്ച വിജയം സ്വന്തമാക്കിയാണ് ബംഗ്ലാദേശ് രണ്ടാം മത്സരത്തിനെത്തുന്നത്. വിജയം നേടിയ അതേ മൈതാനത്താണ് ഇന്നും കളി നടക്കുന്നതെന്നത് ടീമിന്റെ ആത്മവിശ്വാസം കൂട്ടും. അഫ്ഗാനെതിരെ തിളങ്ങിയ ഷാക്കിബ് അൽഹസനിലും മെഹ്ദി ഹസനിലും തന്നെയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകൾ. ഇവർക്കൊപ്പം ഇന്ത്യൻ പിച്ചുകളിൽ തിളങ്ങാൻ കെൽപ്പുള്ള ഒരുപിടി താരങ്ങളും ടീമിനൊനൊപ്പമുണ്ട്. ആക്രമണകാരികളായ ഇംഗ്ലീഷ് ബാറ്റിങ് നിരയെ സ്പിൻ കെണിയിൽ കുരുക്കിയാൽ ഈ മത്സരത്തിലും ബംഗ്ലാദേശിന് വിജയം പ്രതീക്ഷിക്കാം.

Summary: ICC World Cup 2023: England vs Bangladesh Live Score

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News