കോഹ്‍ലിക്ക് കഴിയാതെ പോയത് രോഹിത് നേടി; ആറ് വര്‍ഷത്തിന് ശേഷം ടി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്

ധോണിക്ക് ശേഷം നായകസ്ഥാനത്തെത്തിയ കോഹ്‌ലിക്ക് കഴിയാത്ത നേട്ടമാണ് രോഹിതിൻറെ നായകത്വത്തിൽ ടീം ഇന്ത്യ സ്വന്തമാക്കിയത്.

Update: 2022-02-21 06:40 GMT

വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യക്ക് ഇരട്ടിമധുരം. ഏറെ നാളുകള്‍ക്ക് ശേഷം ഐ.സി.സി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒന്നാം സ്ഥാനത്തെത്തി. പരിശീലകന്‍ ദ്രാവിഡിനും രോഹിത് ശര്‍മക്കും ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഇന്ത്യ ഈ പരമ്പരയില്‍ കാഴ്ചവെച്ചത്. ഏകദിന പരമ്പരയും ടി20 പരമ്പരയും ഇന്ത്യ വൈറ്റ് വാഷ് ചെയ്തു. 

കോഹ്‍ലിക്ക് പകരക്കാരനായി രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍സമയ ക്യാപ്റ്റനായതിന് ശേഷം ഇത്രയും ആധികാരിക വിജയം നേടുന്ന ആദ്യപരമ്പരയായിരുന്നു ഇത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിന് അഭിമാന നേട്ടം കൂടിയായി ഈ പരമ്പര വിജയം മാറി. ൃആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം ടി20 റാങ്കിങില്‍ ഒന്നാമതെത്തുന്നത്. നേരത്തെ ധോണി നായകനായിരിക്കുമ്പോഴാണ് ഇന്ത്യന്‍ ടീം അവസാനമായി ഒന്നാമതെത്തിയത്. ധോണിക്ക് ശേഷം നായകസ്ഥാനത്തെത്തയി കോഹ്‍ലിക്ക് കഴിയാത്ത നേട്ടമാണ് രോഹിതിന്‍റെ നായകത്വത്തില്‍ ടീം ഇന്ത്യ സ്വന്തമാക്കിയത്.

Advertising
Advertising




 


മൂന്നാം മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ആതിഥേയരായ ഇന്ത്യയുടെ വിജയം. 39 മത്സരങ്ങളില്‍ നിന്ന് 10,484 പോയിന്‍റോടെയാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ടീം മറികടന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തുന്നത്. 2016 മെയ് മൂന്നിനാണ് ഇതിന് മുമ്പ് ഇന്ത്യന്‍ ടീം ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യ ഫെബ്രുവരി 12 മുതല്‍ മെയ് മൂന്ന് വരെയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News