'സൽമാൻ ഖാനെ അറിയുമോ?'; അവതാരകയുടെ ചോദ്യത്തിന് റബാഡയുടെ രസകരമായ മറുപടി ഇങ്ങനെ- വിഡിയോ

ഐ.പി.എല്ലിൽ പഞ്ചാബ് കിങ്‌സ് പേസ്‌നിരയുടെ കുന്തമുനയായ കഗിസോ റബാഡ പത്ത് മത്സരങ്ങളിൽനിന്നായി അഞ്ച് വിക്കറ്റ് നേട്ടമടക്കം 18 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്

Update: 2022-05-09 12:09 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: ഐ.പി.എല്ലിന്റെ പുതിയ സീസണിൽ പഞ്ചാബ് കിങ്‌സ് പേസ്‌നിരയുടെ കുന്തമുനയാണ് കഗിസോ റബാഡ. ടീമിന്റെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് താരം. പത്ത് മത്സരങ്ങളിൽനിന്നായി അഞ്ച് വിക്കറ്റ് നേട്ടമടക്കം 18 വിക്കറ്റുകളാണ് റബാഡ സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പുറത്തുവിട്ട വിഡിയോയിൽ റബാഡയുടെ ഒരു പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. സൽമാൻ ഖാനെ അറിയുമോ എന്ന അവതാരകയുടെ ചോദ്യത്തോടായിരുന്നു ദക്ഷിണാഫ്രിക്കൻ പേസറുടെ രസകരമായ മറുപടി.

'ഡൂ ഇറ്റ് ലൈക് ശശി' എന്ന പേരിലുള്ള ഫൺ ചാറ്റ് ഷോയിലായിരുന്നു അവതാരക ശശിയുടെ ചോദ്യം: ''താങ്കൾക്ക് സൽമാൻ ഖാനെ അറിയുമോ?'' താരത്തിന്റെ മറുപടിയും ഉടൻ വന്നു: ''ഇല്ല, എനിക്ക് റാഷിദ് ഖാനെ അറിയാം.'' തുടർന്ന് സൽമാൻ ഖാൻ ചിത്രമായ 'വാണ്ടഡി'ലെ ഒരു ഡയലോഗ് താരം പറയാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്യുന്നു. 'ഏക് ബാർ ജോ മൈനേ കമിറ്റ്‌മെന്റ് കർ ദി, ഫിർ മേ അപ്‌നെ ബാപ് കി ഭീ നഹി സുൻതാ' എന്നായിരുന്നു ഡയലോഗ്.

Full View

എന്നാൽ, വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഒഡിയൻ സ്മിത്ത്, ഓസീസ് പേസർ നഥാൻ എല്ലിസ് എന്നിവർ വളരെ എളുപ്പത്തിലാണ് അവതാരക പറഞ്ഞുകൊടുത്ത ബോളിവുഡ് ഡയലോഗ് പറഞ്ഞു ഫലിപ്പിച്ചത്. സണ്ണി ഡിയോളിന്റെ പ്രശസ്തമായ ഡയലോഗായ 'താരീക് പെ താരീഖ്, താരീഖ് പെ താരീക്, താരീഖ് പെ താരീഖ്' ആയിരുന്നു ഒഡിയനു ലഭിച്ച ഡയലോഗ്. ഷാറൂഖ് ഖാനെ അറിയാമെന്ന് എല്ലിസ് മറുപടിയും നൽകി.

Summary: "Do You Know Salman Khan?": Punjab Kings' Kagiso Rabada's epic reply

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News