യു.എസ് ക്രിക്കറ്റ് ലീഗിലും 'ഐ.പി.എൽ വാഴ്ച'; മുംബൈയ്ക്കും ചെന്നൈയ്ക്കും ഡൽഹിക്കും ടീമായി

ജുലൈ മൂന്നിനാണ് യു.എസ് ടി20 ലീഗിന് തുടക്കമാകുന്നത്

Update: 2023-03-16 16:43 GMT
Editor : Shaheer | By : Web Desk

ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കയ്ക്കു പിന്നാലെ അമേരിക്കയിലും ക്രിക്കറ്റ് ലീഗ് ഭരിക്കാൻ ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എൽ) ഫ്രാഞ്ചൈസികൾ. യു.എസിൽ പുതുതായി തുടക്കം കുറിക്കാനിരിക്കുന്ന ടി20 ലീഗായ മേജർ ലീഗ് ക്രിക്കറ്റിലെ(എം.എൽ.സി) മൂന്ന് ഫ്രാഞ്ചൈസികളുടെ അവകാശമാണ് ഇന്ത്യൻ ടീമുകൾ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, ഡെൽഹി ക്യാപിറ്റൽസ് എന്നിവയാണ് പുതിയ ടീമുകളെ റാഞ്ചിയത്.

'ഇ.എസ്.പി.എൻക്രിക്ഇൻഫോ' ആണ് വാർത്ത പുറത്തുവിട്ടത്. മൂന്ന് ടീമുകളുടെ ഫ്രാഞ്ചൈസി നഗരങ്ങളും പുറത്തുവന്നിട്ടുണ്ട്. യു.എസിലെ പ്രധാനനഗരമായ ന്യൂയോർക്ക് ആസ്ഥാനമായായിരിക്കും മുംബൈ ഇന്ത്യൻസ് ടീം വരിക. ചെന്നൈയ്ക്ക് ടെക്‌സാസും ഡൽഹിക്ക് സീറ്റിലുമാണ് ലഭിച്ചത്. ലോസ് ആഞ്ചൽസ് ഫ്രാഞ്ചൈസിലുടെ ഉടമാവകാശം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരത്തെ സ്വന്തമാക്കിയിരുന്നു.

Advertising
Advertising

ഇതോടെ എം.എൽ.സിയിലെ ആകെ ആറ് ഫ്രാഞ്ചൈസികളിൽ നാലും ഐ.പി.എൽ ടീമുകൾ സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈയും കൊൽക്കത്തയും ടീമിന്റെ മൊത്തം അവകാശമാണ് സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുമായി ചേർന്നാണ് സീറ്റിൽ ഫ്രാഞ്ചൈസി വിലക്കെടുത്തിരിക്കുന്നത്. ചെന്നൈ ഒരു യു.എസ് കമ്പനിയമായി ചേർന്നാണ് ടെക്‌സാസ് ടീമിനെ വാങ്ങിയത്.

വാഷിങ്ടൺ ഡി.സി, സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായാണ് മറ്റു രണ്ടു ഫ്രാഞ്ചൈസികളുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ ഐ.പി.എൽ ടീമുകൾ ഇവയുടെ അവകാശം സ്വന്തമാക്കാനെത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ജുലൈ മൂന്നിനാണ് എം.എൽ.സിക്ക് തുടക്കമാകുന്നത്.

Summary: Mumbai Indians, Chennai Super Kings and Delhi Capitals to own franchises in Major League Cricket (MLC), upcoming T20 league in US

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News