കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ച് 19 കാരി; കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ് കൊന്നു

സർക്കാർ ഡിസ്പെൻസറിയുടെ മേൽക്കൂരയിൽ ചലനമറ്റ നിലയിൽ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ മൈമൂന പറഞ്ഞു

Update: 2026-06-25 14:03 GMT

ഹൈദരാബാദ്: കോളജിലെ ശുചിമുറിയിൽ പ്രസവിച്ച നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞുകൊന്ന 19കാരി അറസ്റ്റിൽ. ഗോൽക്കൊണ്ടയിലെ തെലങ്കാന മൈനോറിറ്റി റസിഡൻഷ്യൽ ജൂനിയർ കോളജിലാണ് സംഭവം. രണ്ടാം വർഷ ഇന്റർമീഡിയറ്റ് (പ്ലസ് ടു) വിദ്യാർഥിനിയെ ഹൈദരാബാദ് പൊലീസ് അറസ്റ്റുചെയ്തു.

ജൂൺ 23ന് രാവിലെ കോളജിലെത്തി ചേമ്പറിന്റെ ജനൽ തുറന്നപ്പോഴാണ് കെട്ടിടത്തിന് പിന്നിലുള്ള സർക്കാർ ഡിസ്പെൻസറിയുടെ മേൽക്കൂരയിൽ ചലനമറ്റ നിലയിൽ ഒരു നവജാതശിശുവിനെ കണ്ടതെന്ന് കോളേജ് പ്രിൻസിപ്പൽ മൈമൂന പർവീൺ പൊലീസിനോട് പറഞ്ഞു. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പ്രിൻസിപ്പൽ, പുലർച്ചെ 4.30 ഓടെ ശുചിമുറിയിൽ പോവുകയും തൊട്ടുപിന്നാലെ മുറിയിലേക്ക് മടങ്ങുകയും ചെയ്ത വിദ്യാർഥിനിയെ ചോദ്യം ചെയ്യുകയായിരുന്നു.

Advertising
Advertising

താൻ ഗർഭിണിയായിരുന്നുവെന്നും പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ടതായി വിദ്യാർഥിനി സമ്മതിച്ചതായും ഇവർ പറഞ്ഞു. പുലർച്ചെ 4.30 ഓടെ പെൺകുട്ടി ശുചിമുറിയിൽ വെച്ച് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും, കുഞ്ഞിനെ ഒരു ബക്കറ്റിലാക്കി മുറിയിലേക്ക് കൊണ്ടുവന്ന ശേഷം ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നുവെന്നും പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പറയുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.

അന്വേഷണത്തിൽ, വിദ്യാർഥിനി തന്റെ ബന്ധുവായ 22 കാരനുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ, ഗർഭവിവരമറിഞ്ഞപ്പോൾ ഇയാൾ യുവതിയെ പിന്തുണയ്ക്കാനോ വിവാഹം കഴിക്കാനോ തയാറായില്ലെന്ന് ഗോൽക്കൊണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർ പി. സൈദുലു പറഞ്ഞു. പിന്തുണ നൽകാൻ ആരുമില്ലാതിരുന്നതിനാൽ തന്നെ ഗർഭിണിയായ വിവരം പെൺകുട്ടി ഒളിച്ചുവെക്കുകയായിരുന്നു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വീണ്ടെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News