മദ്യപിച്ച് വീട്ടിലെത്തിയതിന് വഴക്കുപറഞ്ഞു; പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു

അർജുന്റെ മദ്യപാനം കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങൾക്ക് കാരണമായിരുന്നു

Update: 2026-06-28 16:48 GMT

ബൊക്കാറോ: മദ്യപിച്ച് വീട്ടിലെത്തിയതിന് വഴക്കുപറഞ്ഞ പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി‌. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ കാരിപാനി ഗ്രാമത്തിലാണ് വെള്ളിയാഴ്ചയാണ് സംഭവം.

അമ്മാവന്റെ വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് മദ്യപിച്ച പ്രതിയായ അർജുൻ കർമാലി (30) വൈകിയാണ് വീട്ടിലെത്തിയത്. ഇതിനെ ചോദ്യം ചെയ്ത പിതാവ് ജയ്ലാൽ കർമാലി മകനെ ശകാരിക്കുകയും ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അർജുൻ കോടാലിയെടുത്ത് പിതാവിനെ വെട്ടുകയായിരുന്നു.

അർജുന്റെ മദ്യപാനം കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. മദ്യലഹരിയിലുള്ള ശാരീരിക ഉപദ്രവം കാരണം ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ഇത് ചോദ്യം ചെയ്തതോടെ അർജുന് വീട്ടിൽ സൂക്ഷിച്ചിരുന്ന കോടാലിയെടുത്ത് പിതാവിന്റെ തലയ്ക്ക് വെട്ടുകയുമായിരുന്നു. ഗ്രാമവാസികളാണ് പ്രതിയെ പിടികൂടി വീടിനുള്ളിൽ കെട്ടിയിട്ട ശേഷം പൊലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കണ്ടെടുത്ത് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം നടത്തിവരികയാണെന്നും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News