'യുദ്ധഭൂമിയില്‍ ഇതേതാ പുതിയൊരു ഭടന്‍?' ലോഡ്സില്‍ ചിരി പടര്‍ത്തി ആരാധകന്‍, വീഡിയോ

മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് ഈ 'പുതിയ ഭടന്‍ യുദ്ധഭൂമി'യിലെത്തിയത്

Update: 2021-08-15 07:38 GMT
Editor : Roshin | By : Web Desk
Advertising

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ കടന്നെത്തിയ ഒരു അതിഥിയുടെ സാന്നിധ്യം കളിക്കളത്തില്‍ ചിരി പടര്‍ത്തി. മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് ഈ 'പുതിയ ഭടന്‍ യുദ്ധഭൂമി'യിലെത്തിയത്.

ഒരു ഇംഗ്ലീഷ് ആരാധകനാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. ബൈജൂസ് എന്നെഴുതിയ ഇന്ത്യയുടെ അതേ ടെസ്റ്റ് ജഴ്‌സി അണിഞ്ഞാണ് ഇയാള്‍ കളിക്കാര്‍ക്കൊപ്പം ചേര്‍ന്നത്. ജഴ്‌സിയുടെ പിന്നില്‍ നമ്പര്‍ അറുപത്തിയൊമ്പതിനൊപ്പം ജാര്‍വോ എന്നും എഴുതിയിരിക്കുന്നു.

താരങ്ങളുടെ അടുത്ത് എത്തിയപ്പോഴേക്കും സുരക്ഷാ ജീവനക്കാര്‍ വന്ന് കൈയോടെ പിടിച്ചു. ജഴ്‌സിയിലെ ലോഗോ കാണിച്ച് താന്‍ ഇന്ത്യന്‍ കളിക്കാരനാണെന്ന് സുരക്ഷാ ജീവനക്കാരെ ബോധ്യപ്പെടുത്താന്‍ ഇയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് മുഹമ്മദ് സിറാജടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരിയടക്കാനായില്ല. ഒടുവില്‍ കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഈ ആരാധകനെ ഗ്രൗണ്ടിന് പുറത്തെത്തിച്ചു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News