വസ്ത്രങ്ങള്‍ വലിച്ചുകീറി; പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചനിലയില്‍

അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു

Update: 2021-10-03 12:48 GMT
Editor : Dibin Gopan | By : Web Desk

ഡല്‍ഹിയിലെ പാര്‍ക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഹര്‍ഷ് വിഹാറിലെ ഹനുമാന്‍ പാര്‍ക്കിലാണ് സംഭവം. ബെഞ്ചിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ ശ്മശാനത്തില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് പുതിയ സംഭവം.

തുടക്കത്തില്‍ വൈദ്യുതഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതന്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണ് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം കത്തിച്ച സംഭവം ഡല്‍ഹിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News