പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു

Update: 2026-03-17 05:32 GMT

ചെന്നൈ: പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ സർക്കാർ ഡോക്ടർ അറസ്റ്റിൽ. നീലഗിരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെയാണ് ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.

സർവകലാശാല അധികൃതരിൽ സ്വാധീനം ചെലുത്തി വിദ്യാർഥിനിക്ക് ഉയർന്ന മാർക്ക് നേടിക്കൊടുക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഒരു സ്വകാര്യ ഹോട്ടലിലേക്ക് കൊണ്ടുപോയി മദ്യ നൽകിയ ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ഹോട്ടൽ മുറിക്കുള്ളിൽ വിദ്യാർഥിയും ഡോക്ടറും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ബഹളം കേട്ട ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിലിൽ ബലാത്സംഗം നടന്നതായി കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ഓം പ്രകാശ് രണ്ടുതവണ വിവാഹിതനാണെന്നും എന്നാൽ ഒറ്റയ്ക്കാണ് താമസമെന്നും പൊലീസ് പറഞ്ഞു. മറ്റ് വിദ്യാർഥികളെയും ഇയാൾ ലക്ഷ്യം വയ്ച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News