വായിലും സ്വർണം!!! സ്വർണ കള്ളക്കടത്തുകാരെ കയ്യോടെ പിടിച്ച് ഡൽഹി പൊലിസ്

മസ്കറ്റിൽ നിന്ന് വന്ന ഒരു ഇന്ത്യൻ പൗരനെയും സ്വർണം കടത്തിയതിന് കസ്റ്റംസ് അറസ്റ്റ് ചെയ്തു.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്വർണ കള്ളക്കടത്ത് തുടർക്കഥയാവുകയാണ്.

Update: 2021-09-11 05:22 GMT
Editor : Midhun P | By : Web Desk
Advertising

പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ട് ഉസ്ബെക്കിസ്ഥാൻ സ്വദേശികളെ ഡൽഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു.  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 951 ഗ്രാം സ്വർണമാണ് പല്ലുകളുടെ രൂപത്തിൽ കടത്താൻ ശ്രമിച്ചത്. കൂടാതെ ഇവരുടെ കയ്യിൽ നിന്ന് ഒരു സ്വർണ ചെയിനും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി കസ്റ്റംസ് അറിയിച്ചു.


കൂടാതെ മസ്കറ്റിൽ നിന്ന് വന്ന ഒരു ഇന്ത്യൻ പൗരനെയും സ്വർണം കടത്തിയതിന് കസ്റ്റംസ് അറസ്റ്റ് ചെയ്തു. 1801 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിൽ ജീൻസിലെ പോക്കറ്റുകളിൽ നിന്നാണ് കസ്റ്റംസ് പിടികൂടിയത്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്വർണ കള്ളക്കടത്ത് തുടർക്കഥയാവുകയാണ്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News