ഐസ്ക്രീം വിൽപ്പനക്കെത്തിയ യുവാവിനെ തലയറുത്ത് കൊന്നു; തല കത്തിക്കാന്‍ ശ്രമം, പ്രതി പിടിയിൽ

നാട്ടുകാർ നോക്കിനിൽക്കെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്

Update: 2026-03-29 12:30 GMT

ലക്നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഐസ്ക്രീം വിൽപ്പനക്കാരനായ യുവാവിൻ്റെ തലയറുത്തു കൊന്നു. പാരാ ബെഹത ഗ്രാമവാസിയായ ബബ്‌ലു (25) എന്ന ഐസ്‌ക്രീം വിൽപനക്കാരനെയാണ് ശങ്കർ യാദവ് എന്ന 50 കാരൻ പട്ടാപ്പകൽ നടുറോഡിൽ വച്ച് കൊന്നത്. അറുത്തെടുത്ത തല വീട്ടിലേക്ക് കൊണ്ടുപോയി കത്തിക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്.

 ഐസ്ക്രീം വിൽപ്പനയ്ക്കായി പർവാസൽ ​ഗ്രാമത്തിലെത്തിയതായിരുന്നു ബബ്‍ലു. ഇവിടെ വച്ച് പ്രതിയുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ വീട്ടിലേക്ക് കയറിപ്പോയ ശങ്കർ അരിവാളുപോടെ മൂർച്ഛയുള്ള ആയുധവുമായെത്തി യുവാവിന്റെ തലയറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

നാട്ടുകാർ നോക്കിനിൽക്കെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. തുടർന്ന് പ്രതി തലയുമായി വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ ശങ്കർ തല കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉൾപ്പെടെ കണ്ടെടുത്തുകയും ചെയ്തു.

ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ബബ്ലുവിന്റെ കുടുംബം. മൂന്ന് സഹോദരന്മാരിൽ മൂത്തയാളായിരുന്ന ബബ്ലു ഐസ്ക്രീം വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News