വൈഗ കൊലപാതക കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

പ്രതി സനുമോഹൻ അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്

Update: 2021-07-09 07:47 GMT

എറണാകുളം വൈഗ കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി സനുമോഹൻ അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ കുറ്റങ്ങൾ സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്. മകൾ വൈഗയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പിതാവ് സനുമോഹന്റെ ശ്രമമെന്ന് കുറ്റപത്രത്തിലുണ്ട്.

കടബാധ്യതകളിൽ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാൻ സനുമോഹൻ ശ്രമിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ 97 സാക്ഷികളാണുള്ളത്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News