എന്‍.സി.പി സംസ്ഥാന എക്സിക്യുട്ടീവില്‍ തര്‍ക്കം

ജയന്‍ പുത്തന്‍പുരയ്ക്കല്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. യോഗത്തിലേക്ക് ക്ഷണമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇറങ്ങിപ്പോയത്

Update: 2021-02-28 07:00 GMT

എന്‍.സി.പി സംസ്ഥാന എക്സിക്യുട്ടീവില്‍ തര്‍ക്കം. ജയന്‍ പുത്തന്‍പുരയ്ക്കല്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. യോഗത്തിലേക്ക് ക്ഷണമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇറങ്ങിപ്പോയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുതായി ടി.പി പീതാംബരന്‍ പറഞ്ഞു.

അതേസമയം കുട്ടനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എന്‍.സി.പി.യില്‍ തര്‍ക്കമില്ലെന്ന് തോമസ് കെ.തോമസ് പറഞ്ഞു. കുട്ടനാട്ടില്‍ താന്‍ മത്സരിക്കുമെന്ന ധാരണക്ക് വ്യത്യാസമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. പ്രാരംഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News