പട്ടാമ്പി നല്‍കില്ലെന്ന് കോണ്‍ഗ്രസ്; ലീഗിന്‍റെ അധിക സീറ്റില്‍ അനിശ്ചിതത്വം

പട്ടാമ്പി കൊടുക്കാനാകില്ലെന്നും കോങ്ങാട് നൽകാമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു.

Update: 2021-03-09 10:59 GMT

മുസ്‍ലിം ലീഗിന് അധിക സീറ്റുകള്‍ നൽകുന്നതിൽ യുഡിഎഫില്‍ അനിശ്ചിതത്വം തുടരുന്നു. പട്ടാമ്പി കൊടുക്കാനാകില്ലെന്നും കോങ്ങാട് നൽകാമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. അങ്ങനെയെങ്കില്‍ പേരാമ്പ്രക്ക് പകരം വിജയ സാധ്യതയുള്ള സീറ്റ് വേണമെന്നാണ് ലീഗിന്‍റെ ആവശ്യം. നിലവിൽ കൂത്തുപറമ്പ് ലീഗിന് നല്‍കുന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്.

ലീഗിന് മൂന്ന് അധിക സീറ്റ് നല്‍കാന്‍ നേരത്തെ യുഡിഎഫില്‍ ധാരണയായിരുന്നു. എന്നാല്‍ ഏതെല്ലാം മണ്ഡലങ്ങള്‍ എന്നതിലാണ് തര്‍ക്കം. കൂത്തുപറമ്പും പേരാമ്പ്രയും ലീഗിന് നല്‍കാന്‍ തീരുമാനമായി. പട്ടാമ്പിയെ ചൊല്ലിയാണ് തര്‍ക്കം. പട്ടാമ്പിക്ക് പകരം കോങ്ങാട് ആണ് നല്‍കുന്നതെങ്കില്‍ പേരാമ്പ്രക്ക് പകരം വിജയ സാധ്യതയുള്ള സീറ്റ് വേണമെന്നാണ് ആവശ്യം.

Full View
Tags:    

Similar News