കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി

Update: 2026-11-01 01:39 GMT

Representational Image

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രിംകോടതി വിധിക്ക് ശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമനം നേടിയവരെയാണ് പുറത്താക്കുക. 2025 സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് ഉത്തരവ് ബാധകമാകും.

സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടി. നിലവില്‍ സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധന ഹരജികള്‍ തള്ളുകയും ചെയ്തിരുന്നു.

Advertising
Advertising

കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന്‍ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് സുപ്രീംകോടതി വിധി. 

Full View


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News