റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 13

Update: 2026-10-24 07:48 GMT

ഇന്ത്യൻ റെയിൽവേയിലെ നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (അണ്ടർ ഗ്രാജ്വേറ്റ്-2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന വിജ്ഞാപനമാണിത്. 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർആർബി.) 1688 ഒഴിവാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതിൽ 75 ഒഴിവ് തിരുവനന്തപുരം ആർആർബിക്ക് കീഴിലാണ്. ഓൺലൈനായി അപേക്ഷിക്കണം.

തസ്തികകളും ഒഴിവും: കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലാർക്ക്-700, അക്കൗണ്ട്‌സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്-200, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്-600, ട്രെയിൻസ് ക്ലാർക്ക്-188 എന്നിങ്ങനെയാണ് ആകെയുള്ള ഒഴിവുകൾ.

Advertising
Advertising

അടിസ്ഥാന ശമ്പളം: കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലാർക്ക് തസ്തികയിൽ 21,700 രൂപ, മറ്റ് തസ്തികകളിൽ 19,900 രൂപ.

യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പ്ലസ്ടു വിജയം/ തത്തുല്യമാണ് എല്ലാ തസ്തികകളിലെയും അടിസ്ഥാന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയതായിരിക്കണം യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല. എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഉയർന്ന യോഗ്യതയുണ്ടെങ്കിൽ, പ്ലസ്ടുവിന് 50 ശതമാനം മാർക്ക് എന്ന നിബന്ധന ബാധകമായില്ല.

പ്രായം: 2027 ജനുവരി ഒന്നിന് 18-30 വയസ്. അപേക്ഷകർ 02.01.1997-നും 01.01.2009-നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറൽ 10 വർഷം, എസ്‌സി, എസ്ടി.-15 വർഷം, ഒബിസി (എൻസിഎൽ.)-13 വർഷം എന്നിങ്ങനെ വയസിളവ് ലഭിക്കും. പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും വിധവകൾക്കും 35 വയസുവരെ (എസ്‌സി/ എസ്ടി.-40 വയസ്, ഒബിസി എൻസിഎൽ.-38 വയസ്) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും റെയിൽവേയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അർഹരായ ജീവനക്കാർക്കും വയസിളവിന് അർഹതയുണ്ട് (വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ).

തെരഞ്ഞെടുപ്പ്: എല്ലാ തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) നടത്തും. ഒന്നാംഘട്ടത്തിലുള്ള പരീക്ഷ 100 മാർക്കിനായിരിക്കും. ജനറൽ അവേർനസ്, മാത്തമാറ്റിക്‌സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. ഈ പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണ് രണ്ടാംഘട്ട പരീക്ഷ നടത്തുക. ജനറൽ അവേർനസ്, മാത്തമാറ്റിക്‌സ്, ജനറൽ അവേർനസ് ആൻഡ് റീസണിങ് എന്നിവയിൽനിന്നുതന്നെയാണ് ഈ പരീക്ഷയുടെയും ചോദ്യങ്ങൾ. 120 മാർക്കിനുള്ള ഈ പരീക്ഷയ്ക്ക് ഒന്നരമണിക്കൂറാണ് സമയം. പരീക്ഷകളുടെ വിശദമായ സിലബസ് വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ചേർത്തിട്ടുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള പ്രാദേശികഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും. ഏത് ഭാഷയിൽ വേണമെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവകൂടി നടത്തിയശേഷമായിരിക്കും തിരഞ്ഞെടുപ്പ്.

അക്കൗണ്ട്‌സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ടൈപ്പിങ് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ കമ്പ്യൂട്ടർ പ്രാവീണ്യവും നേടിയിരിക്കണം. ജോലി ലഭിച്ചശേഷവും ഇക്കാര്യം പരിശോധിക്കും. പ്രാവീണ്യം നേടാനായില്ലെങ്കിൽ ജോലി സ്ഥിരത, പ്രമോഷൻ തുടങ്ങിയവയെ ബാധിക്കും.

അപേക്ഷാഫീസ് & അപേക്ഷിക്കേണ്ട വിധം

അപേക്ഷാഫീസ്: വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും മതന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്കും കുടുംബത്തിന്റെ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കും വിമുക്തഭടന്മാർക്കും 250 രൂപയാണ് അടക്കേണ്ടത്. ഇവർ ഒന്നാംഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയെഴുതിയാൽ ഈ തുക പൂർണമായും തിരികെ നൽകും. മേൽപ്പറഞ്ഞ വിഭാഗങ്ങളിലൊന്നും ഉൾപ്പെടാത്തവർ 500 രൂപ അടയ്ക്കണം. ഇവർ ഒന്നാംഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ നൽകും. ഓൺലൈനായി നവംബർ 15 വരെ ഫീസ് അടയ്ക്കാം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു ആർആർബിയിലേക്ക് അപേക്ഷിക്കാവൂ.

വിശദമായ വിജ്ഞാപനം 07/2026 എന്ന നമ്പറിൽ ആർആർബി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആർആർബി വെബ്‌സൈറ്റ്: https://rrb.indianrailways.gov.in ഈ വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയോടൊപ്പം ഒപ്പും തത്സമയ ഫോട്ടോയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്ലോഡ് ചെയ്യണം. എസ്‌സി, എസ്ടി വിഭാഗക്കാർ ട്രെയിൻ യാത്രാസൗജന്യത്തിനായി ജാതിസർട്ടിഫിക്കറ്റും അപ്‌ലോഡ്‌ ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 13

അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക്: നവംബർ 16 മുതൽ 25 വരെ സമയമനുവദിച്ചിട്ടുണ്ട്. തിരുത്തലിന് ഫീസ് ഈടാക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News