യൂക്കോ ബാങ്കിൽ 530 അപ്രന്റിസ്; കേരളത്തിലും ഒഴിവുകൾ

പരീക്ഷാത്തീയതി, പരീക്ഷാകേന്ദ്രം എന്നിവ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയിക്കും

Update: 2026-10-23 15:12 GMT

കൊൽക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കിൽ, അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 530 ഒഴിവുണ്ട്. ഇതിൽ പത്തെണ്ണം കേരളത്തിലാണ്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുപ്പിനായി ഓൺലൈൻ എഴുത്തുപരീക്ഷയുണ്ടാകും. ഒരുവർഷമാണ് പരിശീലനം.

കേരളത്തിലെ ഒഴിവുകൾ (സംവരണം തിരിച്ച്): ജനറൽ-7, ഒ.ബി.സി. (എൻസിഎൽ)-3 (ആകെ ഒഴിവിൽ ഒരെണ്ണം അസ്ഥിസംബന്ധമായ ന്യൂനതകളുള്ള ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്).

സ്‌റ്റൈപ്പൻഡ്: 16,650 രൂപ.

യോഗ്യത: അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 01.04.2022-നോ അതിനുശേഷമോ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം.

Advertising
Advertising

അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും കഴിയണം.

പ്രായം: 2026 ഒക്ടോബർ ഒന്നിന് 20-28 വയസ്.

ഉയർന്ന പ്രായപരിധിയിൽ എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്.

ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ്‌സി/എസ്ടി.-15 വർഷം, ഒബിസി (എൻസിഎൽ)-13 വർഷം എന്നിങ്ങനെയാണ് ഇളവ്. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതർക്കും 35 വയസുവരെ (എസ്‌സി/എസ്ടി വിഭാഗക്കാർ-40 വയസ് വരെ) അപേക്ഷിക്കാം.

അവസാന തീയതി: 29-10-2026

പരീക്ഷ: ഒബ്ജക്ടീവ് മാതൃകയിലായിരിക്കും ഓൺലൈൻ പരീക്ഷ നടത്തുക. 100 മാർക്കിനുള്ള പരീക്ഷയ്ക്ക് ഒരുമണിക്കൂറാണ് സമയം.

പരീക്ഷാത്തീയതി, പരീക്ഷാകേന്ദ്രം എന്നിവ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയിക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താംക്ലാസ്/പന്ത്രണ്ടാംക്ലാസ് മാർക്ക്ഷീറ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് ഈ ഭാഷയിലുള്ള പരിജ്ഞാനം തെളിയിക്കാനുള്ള പരീക്ഷകൂടി എഴുതണം.

അപേക്ഷാഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 800 രൂപയും വനിതകൾക്ക് 600 രൂപയുമാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 200 രൂപയാണ് ഫീസ്. അടയ്ക്കുന്ന തുകയ്ക്ക് നിശ്ചയിച്ചിട്ടുള്ള ജിഎസ്ടിയും നൽകണം.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപ്രന്റിസ്ഷിപ്പിനുള്ള ഗവൺമെന്റ് പോർട്ടലായ https://nats.education.gov.in-ൽ രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഒരു സംസ്ഥാനത്തേക്ക് അപേക്ഷിക്കാനാവൂ. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.ucobank.in-career സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 29. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News