ഈജിപ്തും യു.എ.ഇയും ഖത്തറിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇന്നു മുതൽ എല്ലാ ദിവസവും ദോഹയിലേക്ക് സർവീസുകളുണ്ടായിരിക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിരിക്കുന്നത്

Update: 2021-01-19 00:52 GMT

ഈജിപ്തും യുഎഇയും ഖത്തറിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു.ഖത്തർ എയർവേയ്‌സിന്റെ ദോഹ- ഈജിപ്ത്, ഈജിപ്ത് എയറിന്റെ കെയ്‌റോ, -ദോഹ, എയർ അറേബ്യയുടെ ഷാർജ, -ദോഹ വിമാന സർവീസുകളാണ് ഇന്നു പുനരാരംഭിച്ചത്

മൂന്നര വർഷത്തെ ഇടേവള പിന്നിട്ടാണ് യു.എ.ഇയുടെയും ഇൗജിപ്തിെൻറയും വിമാനങ്ങൾ ഖത്തറിൽ എത്തിയത്.

Full View

ഉപരോധത്തെ തുടർന്ന് വേർപിരിഞ്ഞ കുടുംബങ്ങൾക്കാണ് സർവീസ് കൂടുതൽ ഉപകരിക്കുക. ഖത്തർ എയർവേയ്‌സിന്റെ കെയ്‌റോയിലേക്കുള്ള ആദ്യ യാത്രാ വിമാനം ഇന്ന് വൈകീട്ടാണ് പുറപ്പെട്ടത്. ദോഹയിൽ നിന്നും അലക്‌സാണ്ട്രിയയിലേക്കുള്ള സർവീസുകൾ 25 മുതൽ തുടങ്ങും. ഷാർജയിൽ നിന്നും ദോഹയിലേക്കുള്ള ആദ്യ സർവീസുകൾ പ്രഖ്യാപിച്ചത് എയർ അറേബ്യയാണ്.

ഇന്നു മുതൽ എല്ലാ ദിവസവും ദോഹയിലേക്ക് സർവീസുകളുണ്ടായിരിക്കുമെന്നാണ് എയർ അറേബ്യ അറിയിച്ചിരിക്കുന്നത്. അൽ ഉല ഉച്ചകോടി കരാറിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനു മേലുള്ള ഉപരോധം പിൻവലിച്ചത് ഈ മാസം അഞ്ചിനാണ്.

Tags:    

Similar News