'ഇനി 100 നാള്‍'; പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഉടനെത്തുമെന്ന സൂചനയുമായി അണിയറപ്രവര്‍ത്തകര്‍

റിലീസ് ചെയ്ത് വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടി രൂപയാണ് ലോകമെമ്പാടുമുള്ള ചിത്രത്തിന്‍റെ ഒന്നാം ഭാഗം തിയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്

Update: 2023-01-20 05:08 GMT

ചെന്നൈ: 2022 ൽ ഇന്ത്യൻ സിനിമ കണ്ട വമ്പൻ ഹിറ്റുകളിലൊന്നാണ് മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ. റിലീസ് ചെയ്ത് വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് ഒ.ടി.ടിയിൽ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് ഓർമ്മപ്പെടുത്തി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്ത്രിന്റെ അണിയറപ്രവർത്തകർ. 100 ദിവസത്തിന് ശേഷം പൊന്നിയിിൻ സെൽവൻ 2 പ്രേക്ഷകരിലേക്കെത്തുമെന്നാണ് വീഡിയോയിൽ പറയുന്നത്. ഏപ്രിൽ 28ാം തിയതിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Advertising
Advertising

500 കോടി മുതൽമുടക്കിൽ രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാർത്തി, വിക്രം,ജയം രവി,ഐശ്വര്യ റായ്, സത്യരാജ്, പാർത്ഥിപൻ, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല,റഹ്‌മാൻ, പ്രഭു, ബാബു ആന്റണി തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News